കങ്കണയുടെ ചിത്രത്തിൽ വേഷമിട്ടു; നടൻ വിശാഖ് നായർക്ക് വധഭീഷണി

കങ്കണ റണാവത്ത് നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘എമർജൻസി’യിൽ വേഷമിട്ടതുകൊണ്ട് തനിക്ക് വധഭീഷണികൾ വരുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം വിശാഖ് നായർ. ഇന്ദിരഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി കങ്കണ റണാവത്ത് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടെ കഥാപാത്രമാണ് താൻ അവതരിപ്പിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചാണ് ആളുകൾ വധഭീഷണി മുഴക്കുന്നത് എന്നാണ് വിശാഖ് നായർ പറയുന്നത്. താൻ അവതരിപ്പിക്കുന്നത് സഞ്ജയ് ഗാന്ധിയുടെ വേഷമാണെന്നും വിശാഖ് നായർ വ്യക്തമാക്കി.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് വധ ഭീഷണി നേരിടുകയാണ്. ‘എമര്‍ജൻസി’ സിനിമയിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടേതാണെന്നു തെറ്റായി വിശ്വസിച്ചുകൊണ്ടാണ് ഒരുകൂട്ടം ആളുകൾ ഭീഷണി സന്ദേശം അയയ്ക്കുന്നത്.

സഞ്ജയ് ഗാന്ധിയുടെ േവഷമാണ് ഞാൻ അവതരിപ്പിക്കുന്നതെന്ന് ആവര്‍ത്തിച്ചു പറയുന്നു. വെറുപ്പും വിദ്വേഷവും പടർത്തുന്നതിനു മുമ്പ് കാര്യങ്ങളുടെ സത്യാവസ്ഥ കൂടി എല്ലാവരും മനസ്സിലാക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.” എന്നാണ് വിശാഖ് നായർ കുറിച്ചത്.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി