'രാജ്യതാത്പര്യം മാത്രം മുന്‍ഗണനയില്‍ എടുക്കുന്ന ഭരണ സംവിധാനങ്ങളും അതനുസരിക്കുന്ന ജനങ്ങളുമാണ് ഭാരതത്തിന്റെ നട്ടെല്ല്'

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം ഒഴിവാക്കിയതില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സര്‍ക്കാരിനെയും ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു എന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഈ വര്‍ഷം നഷ്ടപ്പെട്ട എല്ലാ ആഘോഷങ്ങളും പൂര്‍വാധികം ഭംഗിയായി അടുത്ത വര്‍ഷം കൊണ്ടാടാന്‍ കഴിയട്ടെ എന്ന പ്രത്യാശയും ഉണ്ണി പങ്കുവെച്ചു.

ഉണ്ണിമുകുന്ദന്റെ കുറിപ്പ്….

നമസ്‌കാരം,

ലോകമെമ്പാടുമുള്ള പൂര പ്രേമികള്‍ക്ക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു പോകുന്നത്. കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണില്‍ ജാതി മത ഭേദമെന്യേ കൊണ്ടാടുന്ന കേരള സംസ്‌കാരത്തിന്റെ തന്നെ പരിച്ഛേദമായ തൃശൂര്‍ പൂരം ഈകൊല്ലം നടത്തേണ്ടതില്ല എന്ന് ദേവസ്വങ്ങള്‍ തീരുമാനം എടുത്തു.

എന്റെ അറിവില്‍ ഇത് രണ്ടാം തവണ ആണ് തൃശൂര്‍ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു. ഇന്നും നമ്മള്‍ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തില്‍ കൂടി ആണ്. ലോകമെമ്പാടും പടര്‍ന്നു പിടിച്ചിരിക്കുന്ന #Covid19 എന്ന മഹാമാരിയെ തുരത്താന്‍ ഉള്ള പോരാട്ടത്തില്‍ ആണ് നാം.

അമേരിക്ക പോലുള്ള കരുത്തുറ്റ രാജ്യങ്ങള്‍ വരെ ഈ വിപത്തിനു മുന്‍പില്‍ അടിപതറി നില്‍കുമ്പോള്‍ 130 കോടി ജനങ്ങള്‍ ഉള്ള ലോകത്തിലെ തന്നെ ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന ഒരു രാജ്യം മുഴുവനായി അടച്ചിട്ട് മുന്‍ കരുതല്‍ എടുക്കാന്‍ ഒരു ഭരണകൂടം തീരുമാനിച്ചപ്പോള്‍ അത് വിജയം കാണുന്നതിന്റെ പിന്‍ ബലം തന്നെ രാജ്യതാല്‍പര്യം മാത്രം മുന്‍ഗണയില്‍ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ്. അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും.

ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സര്‍ക്കാരിനെയും ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ഈ വര്‍ഷം പൂരം നടക്കേണ്ടിയിരുന്ന മെയ് 3 വരെ ആണ് പ്രധാനമന്ത്രി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത് അന്നേ ദിവസം ക്ഷേത്രാങ്കണത്തില്‍ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്പോള്‍ അത് ഈ നാട്ടില്‍ നിന്നും covid 19 എന്ന മഹാമാരി ഒഴിഞ്ഞു പോയതിന്റെ വിളമ്പരം ആയി മാറട്ടെ എന്ന പ്രത്യാശയോടെ, ഈ വര്‍ഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂര്‍വാധികം ഭംഗിയായി അടുത്ത വര്‍ഷം നമുക്ക് കൊണ്ടാടാന്‍ കഴിയട്ടെ എന്ന് ജഗദീശരനോട് പ്രാര്‍ത്ഥിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ