മൂന്ന് വര്‍ഷമായി എന്നെ അവര്‍ കീപ്പ് ആയി കൊണ്ട് നടക്കുകയായിരുന്നു, ദുരുപയോഗം ചെയ്തു..; വെളിപ്പെടുത്തലുമായി സുധീര്‍

താന്‍ അനുഭവിച്ച ദുരനുഭവത്തെ കുറിച്ച് നടന്‍ സുധീര്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ഒരു നടി മൂന്ന് വര്‍ഷത്തോളം തന്നെ കീപ്പ് ആയി കൊണ്ട് നടന്നു എന്നാണ് സുധീര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഭാര്യയോടൊപ്പം സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

മൂന്ന് വര്‍ഷം ഒരു സ്ത്രീ എന്നെ അവരുടെ കീപ്പ് ആയി കൊണ്ടു നടന്നു. എനിക്ക് ഇഷ്ടം പോലെ പൈസ തന്നു. വലിയൊരു ആളാണ്. അവരുടെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍. ആ സമയത്ത് എനിക്ക് പടമൊന്നും ഇല്ലായിരുന്നു. അവരുടെ സാമ്പത്തിക കാര്യങ്ങളും മറ്റും നോക്കിയിരുന്നതും ഞാനാണ്. പക്ഷെ ചതിയായിരുന്നു.

കുറേ കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ തേച്ചു, എന്നെ ഒഴിവാക്കി വിട്ടു. ഞാന്‍ ഇത് ആരോട് പറയും. എനിക്കാര് നീതി തരും. കോടതിയില്‍ പറഞ്ഞാല്‍ എനിക്ക് നീതി കിട്ടുമോ. എന്റെ ഭാര്യയുടെ മുന്നില്‍ വച്ചാണ് ഞാനിത് പറയുന്നത്. എന്റെ ആരോഗ്യവും സിക്‌സ് പാക്കും ഒക്കെ ഉണ്ടായിരുന്ന സമയത്ത് എന്നെ പലരും ഉപയോഗിച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് ഒന്നും അറിയാത്ത കാലത്ത് എന്നെ ഒരുപാട് ആണുങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അന്ന് ബോധമില്ല, എന്ത് അറിയാനാണ്. അതിനൊക്കെ ആരോട് പോയാണ് പരാതിപ്പെടുക എന്നാണ് സുധീര്‍ പറയുന്നത്.

സുധീറിന്റെ ഭാര്യ പ്രിയയും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സ്ഥലം എഴുതി തരാം പുള്ളിയെ വിട്ടു തരാമോ എന്ന് നടിയോട് താന്‍ ചോദിച്ചിരുന്നു എന്നാണ് നടന്റെ ഭാര്യ പറയുന്നത്. അതേസമയം, ക്യാന്‍സറിനെ അതിജീവിച്ചാണ് സുധീര്‍ വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി