ഇനി ഞാന്‍ വലിക്കില്ല; പുക വലിക്കുന്നവരോട് ഉപദേശമില്ല, സമയമാകുമ്പോള്‍ എല്ലാവരും നിര്‍ത്തിക്കോളും: ശ്രീനിവാസന്‍

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ തന്റെ പുകവലിശീലത്തെ കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ളയാളാണ്. പുകവലി ആരോഗ്യത്തെ ദോഷകരമായി ബാധിച്ചപ്പോഴും ഉപേക്ഷിക്കാന്‍ ശ്രീനിവാസന്‍ തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ പുകവലി ശീലം എന്നന്നേക്കുമായി ഉപേക്ഷിച്ചിരിക്കുകയാണ് ശ്രീനിവാസന്‍.

“ഇനി ഞാന്‍ വലിക്കില്ല. കാരണം വലിയാണ് എന്നെ രോഗിയാക്കിയത്. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ അതെനിക്ക് ഉണ്ടാക്കി തന്നു. ഇനി വലിച്ചാല്‍ രക്ഷയില്ലെന്നാണ് ഡോക്ടര്‍മാരും പറഞ്ഞത്. അതു കൊണ്ട് ഇനി വലിക്കില്ല.” ശ്രീനിവാസന്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. പുക വലിക്കുന്നവരോടുള്ള ഉപദേശമായി ഇതു കാണാമോ എന്ന ചോദ്യത്തിന് ഉപദേശമൊന്നുമല്ല, സമയമാകുമ്പോള്‍ എല്ലാവരും നിര്‍ത്തിക്കോളും എന്നാണ് ഒരു ചിരിയോടെ ശ്രീനിവാസന്‍ മറുപടി നല്‍കിയത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ളത് കെട്ടിച്ചമച്ച കഥയാണെന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ ആരോപിച്ചു. ഒന്നരക്കോടി രൂപക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നരപ്പൈസ പോലും ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ