'ബി,ജെ,പിയില്‍ ചേരാനും മുഖ്യമന്ത്രി ആകാനുമുള്ള ഇ. ശ്രീധരന്റെ തീരുമാനം അല്‍പം നേരത്തെയായി പോയി'; പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

ഇ. ശ്രീധരന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഇ. ശ്രീധരന്റെയും ഒരു ടെക്നോക്രാറ്റ് എന്ന നിലയ്ക്ക് രാജ്യത്തിന് നല്‍കിയ അദ്ദേഹത്തിന്റെ സേവനങ്ങളുടെയും വലിയ ആരാധകനാണ് താന്‍. എന്നാല്‍ ബിജെപിയില്‍ ചേരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം അല്‍പം നേരത്തെയായി പോയോ, 10-15 വര്‍ഷം കാത്തിരിക്കാമായിരുന്നു എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

“”ഇ. ശ്രീധരന്‍ സാറിന്റെയും ഒരു ടെക്നോക്രാറ്റ് എന്ന നിലയ്ക്ക് രാജ്യത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങളുടെയും വലിയ ആരാധകനാണ് ഞാന്‍. ബിജെപിയില്‍ ചേരാനും മുഖ്യമന്ത്രിയാകാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തില്‍ അതിയായ സന്തോഷം. അദ്ദേഹത്തിന്റെ ഈ തീരുമാനം അല്‍പം നേരത്തെയാക്കി പോയോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഒരു 10-15 വര്‍ഷം കൂടെ കാത്തിരിക്കാമായിരുന്നു. അദ്ദേഹത്തിന് 88 വയസായതല്ലേയുള്ളു”” എന്നാണ് നടന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലായിരുന്നു ബിജെപിയില്‍ ചേരാനുള്ള ആഗ്രഹം ഇ. ശ്രീധരന്‍ അറിയിച്ചത്. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരാന്‍ സഹായിക്കുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രിയാകാന്‍ തയ്യാറാണ് എന്നാണ് ഇ. ശ്രീധരന്‍ പിടിഐയോട് പറഞ്ഞത്.

ഈ വര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വലിയ തോതില്‍ വികസിപ്പിക്കാനും സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് കര കയറ്റാനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല