'സ്‌പെല്ലിംഗ് ഒക്കെ അറിയാം മക്കളെ, പിണറായി വിജയനെ പുകഴ്ത്തിയതാണ്'; കേരളം പൊളിച്ചെന്ന് നടന്‍ സിദ്ധാര്‍ഥ്

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റിലെ സ്‌പെല്ലിംഗ് മിസ്റ്റേക്ക് മനഃപൂര്‍വ്വം ആണെന്ന് നടന്‍ സിദ്ധാര്‍ഥ്. “”പിണറായ വിജയന്‍”” എന്നാണ് ഇലക്ഷന്‍ റിസല്‍ട്ട്‌സ് 2021 എന്ന ഹാഷ്ടാഗോടെ സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്. പിന്നാലെ സ്‌പെല്ലിംഗ് മിസ്റ്റേക്ക് എന്ന മറുപടിയുമായി പ്രേക്ഷകരും രംഗത്തെത്തി.

ഇതിന് താരം മറുപടിയും നല്‍കി. “”എനിക്ക് സ്‌പെല്‍ ചെയ്യാന്‍ അറിയാം മക്കളെ പിണറായി വിജയനെ പുകഴ്ത്തിയതാണ്. പറയാതെ വയ്യ കേരളം പൊളിച്ചു”” എന്നാണ് സിദ്ധാര്‍ഥിന്റെ മറുപടി. ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തില്‍ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റി മറിച്ചാണ് പിണറായി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ചു വര്‍ഷത്തെ കാലാവധി തികച്ച് പിന്നെയും വിജയം നേടുന്നത്. 99 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് ചരിത്രം കുറിച്ചത്.

ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ചയുണ്ടാവുന്നതും ചരിത്രത്തില്‍ ഇതാദ്യമാണ്. അതേസമയം, എന്‍ഡിഎക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായില്ല.

Latest Stories

സിനിമ ഒരു വിനോദമാണ്, അതിലൂടെ രാഷ്ട്രീയം പറയാൻ പാടില്ല: ദീപു പ്രദീപ്

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടുമെത്തുന്നു, ഇനി ലാലേട്ടന്‍ മൂവി ഫെസ്റ്റിവല്‍; 9 സിനിമകള്‍ റീ റിലീസിന്

എന്റെ പൊന്നേ..., ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു; വിപണിയെ ബാധിച്ച് യുദ്ധങ്ങള്‍; ഇനിയും വില ഉയരും

ധോണിയുടെ വിരമിക്കലിന് ശേഷം ചെന്നൈക്ക് ആരാധകർ കുറയും, പിന്നെ ആ ടീമിനെ ആരും മൈൻഡ് ചെയ്യില്ല തുറന്നടിച്ച് ഇതിഹാസം

'അവന്‍ യുവരാജിനെയും ലാറയെയും പോലെ': എല്ലാ ഫോര്‍മാറ്റുകളും കളിക്കാന്‍ ഇന്ത്യന്‍ ബാറ്ററെ പിന്തുണച്ച് മൈക്കല്‍ വോണ്‍

ബിജെപി സ്ഥാനാർത്ഥിക്ക് എട്ടു തവണ വോട്ട്; യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് അങ്ങനെയൊക്കെയായിരുന്നു ആ മോഹൻലാൽ സിനിമയുടെ സെറ്റിൽ: ചിത്ര നായർ

കാഞ്ഞങ്ങാട് പത്ത് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

ഈ സീസണിൽ അവൻ വിരമിക്കില്ല, കിരീടമില്ലാതെ സീസൺ അവസാനിപ്പിക്കാൻ അവൻ ആകില്ല; സൂപ്പർ താരത്തെക്കുറിച്ച് അമ്പാട്ടി റായിഡു

ഞാന്‍ നരേന്ദ്ര മോദിയുടെ വേഷം ചെയ്യുമോ? വാര്‍ത്തയ്ക്ക് പിന്നാലെ രകസരമായ പ്രതികരണം, ചര്‍ച്ചയാകുന്നു