'സെപ്റ്റംബര്‍ 28 എന്റെ ജീവിതത്തില്‍ ഒരു വലിയ വഴിത്തിരിവ് ഉണ്ടാക്കിയ ദിവസം..'; സെന്തില്‍ കൃഷ്ണ പറയുന്നു

കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് സെന്തില്‍ കൃഷ്ണ. സിനിമ പുറത്തിറങ്ങി മൂന്ന് വര്‍ഷം തികയുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോള്‍. സെപ്റ്റംബര്‍ 28 തന്റെ ജീവിതത്തില്‍ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം എന്നാണ് സെന്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സെന്തിലിന്റെ കുറിപ്പ്:

സെപ്റ്റംബര്‍ 28 എന്റെ ജീവിതത്തില്‍ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം.. സിനിമ എന്ന എന്റെ സ്വപ്നങ്ങള്‍ക്ക് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന മണിച്ചേട്ടന്റെ കഥപറയുന്ന സിനിമയിലൂടെ എന്നെ മലയാള സിനിമ ലോകത്തേയ്ക്ക് കൈപിടിച്ചുയത്തിയ എന്റെ സ്വന്തം വിനയന്‍ സാറിനെ ഈ നിമിഷത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു… ഒപ്പം എന്നിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എന്റെ ഗുരുനാഥന്‍മാര്‍ക്കും.

ഏതോ ഒരു ലോകത്തിരുന്നു എന്നെ അനുഗ്രഹിക്കുന്ന എന്റെ അച്ഛന്‍. എന്റെ ഉയര്‍ച്ചയിലും വീഴ്ചയിലും എന്നെ എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള എന്റെ അമ്മ, ഭാര്യ, ചേട്ടന്മാര്‍. ബന്ധുക്കള്‍, ചങ്ക് സുഹൃത്തുക്കള്‍. എന്റെ നാട്ടുകാര്‍. ചാലക്കുടിക്കാരന്‍ ചങ്ങാതി സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ചും എന്റെ ഒപ്പം നിന്ന എനിക്കറിയാവുന്നതും ഞാന്‍ അറിയാത്തതുമായ് സുഹൃത്തുക്കള്‍. റീലിസിങ് ദിവസം ഫ്‌ളെക്‌സ് വെച്ചും സിനിമ കണ്ടും അഭിപ്രായങ്ങള്‍ അറിയിച്ചും എനിക്ക് വേണ്ട പ്രോത്സാഹനം തന്ന ഒരുപാട് സുഹൃത്തുക്കള്‍.

മിമിക്രി, സീരിയല്‍ സിനിമ രംഗത്തെ കലാകാരന്മാരായ സുഹൃത്തുക്കള്‍, ലൊക്കേഷനില്‍ രാവിലെ ചെല്ലുമ്പോള്‍ ചിരിച്ച മുഖവുമായി ചൂട് ചായ തരുന്ന പ്രൊഡക്ഷനിലെ എന്റെ അനുജനമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍, പ്രൊഡ്യൂസര്‍, മേക്കപ്പ്, കോസ്റ്റ്യും, ആര്‍ട്ട്, യൂണിറ്റ്, ക്യാമറ ഡിപ്പാര്‍ട്‌മെന്റ്, സ്‌ക്രിപ്റ്റ് റൈറ്റര്‍, കോറിയിഗ്രാഫര്‍, എഡിറ്റര്‍, സാഹസംവിധായകര്‍, ഡ്രൈവേഴ്‌സ്, പിആര്‍ഒ വര്‍ക്കേഴ്‌സ്.

എന്റെ സഹപ്രവര്‍ത്തകരായ ആര്‍ട്ടിസ്റ്റുകള്‍, എന്റെ തെറ്റുകുറ്റങ്ങള്‍ കണ്ട് എന്നെ എന്നും സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍. എല്ലാവരെയും ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസായിട്ടു 3 വര്‍ഷങ്ങള്‍ തികയുന്ന ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍മിക്കുന്നു… ഇനിയുള്ള എന്റെ കലാ ജീവിതത്തിലും നിങ്ങളുടെ സ്‌നേഹവും സപ്പോര്‍ട്ടും പ്രതീക്ഷിച്ചു കൊണ്ട് സ്വന്തം ശെന്തില്‍ കൃഷ്ണ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ