ക്ഷേത്രത്തിൽ പോയാൽ സംഘിയാവില്ല, ബിജെപി നൽകുന്നത് നല്ലൊരു ഭരണം; ശരത്കുമാർ

ക്ഷേത്രത്തിൽ പോയാൽ സംഘിയാവില്ലെന്നും ബിജെപി രാജ്യത്ത് നടത്തുന്നത് നല്ല ഭരണമാണെന്നും നടൻ ശരത്കുമാർ. എന്നാൽ അത്തരം കാര്യങ്ങൾ ആരും ചർച്ചചെയ്യുന്നില്ലെന്നും ശരത്കുമാർ പറയുന്നു.

രജനികാന്തിന്റെ അയോദ്ധ്യ സന്ദർശനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ശരത്കുമാറിന്റെ മറുപടി. അവസരം വന്നാൽ താനും അയോദ്ധ്യ സന്ദർശിക്കുമെന്നും ശരത്കുമാർ പറയുന്നു.

“ഹിന്ദുത്വ സന്ദേശങ്ങള്‍ മാത്രമാണ് ബിജെപി നടത്തുന്നുവെന്ന ആളുകളുടെ ചിന്താഗതി തെറ്റാണ്. ഹിന്ദുത്വ സന്ദേശങ്ങള്‍ മാത്രമല്ല, നല്ലൊരു ഭരണം കൂടി ബിജെപി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അതു മാത്രം ആരും പയുന്നില്ല.

എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ചിലയാളുകളുടെ ചിന്തയില്‍ മാറ്റം ഒന്നും വരാന്‍ പോകുന്നില്ല. ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ തന്നെ പോകും. രജനികാന്ത് അയോധ്യ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. എനിക്ക് ഒരു അവസരം കിട്ടിയാല്‍ ഞാനും അയോധ്യയിലെ ക്ഷേത്രത്തില്‍ പോകും.

ഓരോ വ്യക്തിക്കും അവരുടേതായ ഓരോ വിശ്വാസങ്ങളുണ്ട്. നിങ്ങള്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഏതെങ്കിലും ബിജെപി പ്രവര്‍ത്തകരും നിങ്ങളുടെ കൂടെയുണ്ടെങ്കില്‍ നിങ്ങള്‍ സംഘിയാകുന്നു.

ഇങ്ങനെയൊന്നും പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഓരോ വ്യക്തിയാണ് ഏതു അമ്പലത്തില്‍ പോണം എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത്. മറ്റൊരാളുടെ വാക്ക് കേട്ട് ഇങ്ങനെ ചെയ്യരുത്.” എന്നാണ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ശരത്കുമാർ പറഞ്ഞത്.

Latest Stories

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്