പെന്‍ഷന്‍ ഉയര്‍ത്തി, സിനിമാ ഷൂട്ടിംഗിന് സര്‍ക്കാര്‍ കെട്ടിടങ്ങളും.. ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; നവകേരള സദസിനെ അഭിനന്ദിച്ച് സന്തോഷ് കീഴാറ്റൂര്‍

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെ അഭിനന്ദിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍. നവകേരള സദസില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നില്‍ വച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തീരുമാനമായെന്ന് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അവശ കലാകാര പെന്‍ഷന്‍, കേരളത്തിലെ ആദ്യ നാടകശാല എന്നീ ആവശ്യങ്ങളാണ് തീരുമാനമായത് എന്നും നടന്‍ വ്യക്തമാക്കി.

”പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം നവകേരള സദസില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നില്‍ വെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തീരുമാനം… അവശ കലാകാര പെന്‍ഷന്‍ എന്നത് കലാകാര പെന്‍ഷന്‍ എന്നാക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി… കലാകാരന്മാര്‍ അവശന്മാരല്ല…”

”മറ്റൊന്ന് കലാകാര പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 1600 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഉപയോഗശൂന്യമായി കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സിനിമാ ഷൂട്ടിംഗിന് വിട്ടു തരാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി…. കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് തോപ്പില്‍ ഭാസി സ്മാരക നാടക ശാല…”

”നവകേരള സദസ്സ് ജനപ്രിയമാവുന്നു കേരള സര്‍ക്കാര്‍.. കൈയ്യടിക്കേണ്ടവര്‍ക്ക് കൈയ്യടിക്കാം, വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചു കൊണ്ടേയിരിക്കുക” എന്നാണ് സന്തോഷ് കീഴാറ്റൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതേസമയം സന്തോഷ് കീഴാറ്റൂരിന്റെ ഏകാംഗനാടകമായ പെണ്‍നടന്‍ വേദികളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ