'സിനിമയില്‍ മെയിന്‍ വില്ലനായി എടുത്തു, വേറാര്‍ക്കും ഡേറ്റ് കൊടുക്കരുതെന്നും പറഞ്ഞു, എന്നാല്‍..'; രാജേഷ് ഹെബ്ബര്‍ പറയുന്നു

പ്രമുഖ സംവിധായകന്‍ വിളിച്ചു വരുത്തി അപമാനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ രാജേഷ് ഹെബ്ബാര്‍. ഒരു സിനിമയില്‍ മെയിന്‍ വില്ലനായി കാസ്റ്റ് ചെയ്തുവെന്നും വേറാര്‍ക്കും ഡേറ്റ് കൊടുക്കരുതെന്നും പറഞ്ഞു, എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു എന്നാണ് രാജേഷ് ഹെബ്ബര്‍ പറയുന്നത്.

കുടുംബത്തിന് ബിസിനസ് ആയിരുന്നു. അങ്ങനെയിരിക്കെയാണ് അഭിനയിക്കാനായി ഇറങ്ങിയത്. കുറേ ചാന്‍സ് ചോദിച്ച് നടന്നിരുന്നു. ഷോര്‍ട്ട് ഫിലിമിന്റെ സിഡി ആദ്യം കൊടുക്കാറുണ്ട്. താനാണ് അത് എഴുതിയതും സംവിധാനം ചെയ്തതും അഭിനയിച്ചതും.

തന്റെ ഭാര്യയും അച്ഛനും അമ്മയുമൊക്കെ അതില്‍ അഭിനയിച്ചിട്ടുണ്ട്. അത് കണ്ട് എല്ലാവരും വിളിക്കാറുണ്ട്. എന്നാല്‍ അവസരം ലഭിക്കാറില്ല. ഒരു ചിത്രത്തില്‍ മെയിന്‍ വില്ലനായി കാസ്റ്റ് ചെയ്തുവെന്ന് അറിയിച്ചിരുന്നു. വേറെ ഡേറ്റ് കൊടുക്കരുതെന്ന് പറഞ്ഞതിനാല്‍ ഒന്നും ഏറ്റെടുത്തിരുന്നില്ല.

പിന്നീടാണ് കാസ്റ്റ് മാറ്റിയെന്ന് അറിയിച്ചത്. മറ്റ് അവസരങ്ങളൊന്നും സ്വീകരിച്ചിരുന്നുമില്ല. അതേ ചിത്രത്തില്‍ ചെറിയ വേഷത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അതിനായി പോവുകയായിരുന്നു. ഉച്ച വരെ എന്നെ അവിടെ ഇരുത്തി, അതും പിന്നീട് മാറ്റിയിരുന്നു എന്നാണ് രാജേഷ് പറയുന്നത്.

അന്നത്തെ അനുഭവങ്ങളില്‍ ഇന്ന് വേദനയൊന്നും തോന്നുന്നില്ലെന്നും രാജേഷ് എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം ഷോയില്‍ വ്യക്തമാക്കി. പളുങ്ക് എന്ന സീരിയലിലാണ് രാജേഷ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"

വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്; സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു: മുഖ്യമന്ത്രി

മാറ്റമില്ലാതെ സ്വർണവില; വില ഒരു ലക്ഷത്തിന് മുകളിൽ തന്നെ..

പ്രചാരണച്ചൂടിൽ കേരളം; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്; എത്തുന്നത് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കര്‍