'വിക്രം' ഇറങ്ങിയതിന് ശേഷം കഥ മുഴുവന്‍ മാറി, 'കൈതി'യുടെ ഇനിയുള്ള കഥ എനിക്ക് അറിയില്ല: നരേന്‍

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘കൈതി’ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. കാര്‍ത്തി നായകനായ ചിത്രം 110 കോടി കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് കൈതിയുടെ രണ്ടാം ഭാഗവും ലോകേഷ് പ്രഖ്യാപിച്ചിരുന്നു. ‘കൈതി 2’ അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കും എന്നാണ് നരേന്‍ പറയുന്നത്.

കൈതിയുടെ രണ്ടാം ഭാഗം 2023 പകുതിയോടെ തുടങ്ങും. എന്തായാലും ‘വിക്രം’ സിനിമയുമായി ബന്ധപ്പെട്ടതാണ് കൂടുതല്‍ ഒന്നും ചിത്രത്തെ കുറിച്ച് തുറന്ന് പറയാന്‍ പറ്റില്ല. കൈതി രണ്ടാം ഭാഗത്തിന്റെ ഇനിയുള്ള കഥ തനിക്ക് അറിയില്ല, കാരണം ആ സമയത്ത് വിക്രം സിനിമ ഉണ്ടായിരുന്നില്ല.

വിക്രം ഇറങ്ങിയ ശേഷം കഥ മുഴുവന്‍ മാറി അതായത് താന്‍ ചെയ്ത കഥാപാത്രമായ ബിജോയുടെ ലൈഫ് മാറി എന്നാണ് നരേന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 2019ല്‍ ആണ് കൈതി തിയേറ്ററുകളില്‍ എത്തിയത്. ഈ വര്‍ഷം ജൂണില്‍ ആയിരുന്നു വിക്രം റിലീസ് ചെയ്തത്.

കൈതിയിലെ നരേന്റെ കഥപാത്രം ബിജോയും കാര്‍ത്തിയുടെ കഥപാത്രം ഡില്ലിയും വിക്രം സിനിമയിലും എത്തുന്നുണ്ട്. കൈതിയുടെ രണ്ടാം ഭാഗം എത്തിയതിന് ശേഷമാകും വിക്രത്തിന്റെ രണ്ടാം ഭാഗം ലോകേഷ് ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ‘അദൃശ്യം’ ആണ് നരേന്റെതായി ഇന്ന് റിലീസ് ചെയ്യുന്നത്.

സാക് ഹാരിസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് അദൃശ്യം. ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മലയാളം തമിഴ് എന്നിങ്ങനെ രണ്ടു ഭാഷകളിലാണ് ഒരുങ്ങുന്നത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ