ഒമ്പത് വയസിന്റെ വ്യത്യാസമുണ്ട്, പൊക്കകുറവ് ഒരു വിഷയമേയല്ല..; നെഗറ്റീവ് കമന്റുകളോട് മിഥൂട്ടി

വിവാഹത്തിന് ശേഷം എത്തിയ നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് നടന്‍ മിഥൂട്ടി. ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ വിവാഹിതനായത്. തിരുവനന്തപുരം സ്വദേശിനിയായ പാര്‍വതിയാണ് മിഥുന്റെ ഭാര്യ. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ വീഡിയോക്ക് താഴെ എത്തിയ നെഗറ്റീവ് കമന്റുകളോടാണ് നടന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

”ഞങ്ങള്‍ തമ്മില്‍ ഒമ്പത് വയസിന്റെ വ്യത്യാസം ഉണ്ട്. അവള്‍ക്ക് 23 എനിക്ക് 32. പ്രായ വ്യത്യാസം ഒന്നും പ്രശ്‌നമായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. പൊക്കം കുറവാണെന്നൊന്നും ആരും പറഞ്ഞുമില്ല, അത് വിഷയവുമല്ല. നന്നായി ജീവിക്കണമെന്നും സന്തോഷത്തോടെ ഇരിക്കണമെന്നും മാത്രമെ പറഞ്ഞുള്ളു.”

”മറ്റുള്ളവര്‍ പറയുന്നതൊന്നും കാര്യമാക്കാറുമില്ല. പറയുന്നവര്‍ പറഞ്ഞോട്ടേ. നമ്മളെന്തിനാണ് അതൊക്കെ ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ തമ്മിലല്ലേ ജീവിക്കുന്നത്” എന്നാണ് മിഥൂട്ടിയും ഭാര്യയും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”ഞങ്ങളുടെത് പ്രണയ വിവാഹം ആയിരുന്നു. രണ്ട് വര്‍ഷം പ്രണയിച്ചു. അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമെ അറിയാമായിരുന്നുള്ളൂ.”

”തിരുവനന്തപുരം സൂവില്‍ വച്ചായിരുന്നു ആദ്യമായി ഞങ്ങള്‍ കാണുന്നത്. പിന്നീട് ഫ്രണ്ട്‌സ് ആയി. അങ്ങനെ ഒരു ദിവസം തൃശൂര്‍ പൂരം കണ്ടിട്ടുണ്ടോന്ന് ചേട്ടന്‍ ചോദിച്ചു. ഞാന്‍ ടിവിയില്‍ കണ്ടിട്ടുണ്ട് എന്നാണ് പറഞ്ഞത്. അടുത്ത വര്‍ഷം നമുക്ക് ഒന്നിച്ച് കൂടാമെന്നും പറഞ്ഞു. എനിക്കത് മനസിയാല്ല.”

”അത് എന്താണെന്ന് ചോദിച്ചപ്പോഴാണ് എന്നെ പ്രപ്പോസ് ചെയ്തതാണെന്ന് മനസിലായത്. കല്യാണത്തിന് മുമ്പായിരുന്നു ഇത്തവണത്തെ പൂരം. അടുത്ത തവണ ഇനി ഒരുമിച്ച് കാണാം” എന്നാണ് പാര്‍വതി പറയുന്നത്. അതേസമയം, ആവേശം എന്ന ചിത്രത്തിലൂടെയാണ് മിഥൂട്ടി ശ്രദ്ധ നേടുന്നത്. മേനേ പ്യാര്‍ കിയാ എന്ന ചിത്രത്തിലും മിഥൂട്ടി അഭിനയിക്കുന്നുണ്ട്.

Latest Stories

വിവാദം ഒത്തുതീർപ്പിലേക്ക്; ​ഗണേഷ്കുമാർ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പരാതിയില്ലെന്ന് ബിന്ദു മേനോൻ

'അമ്പട കേമാ സഞ്ജു കുട്ടാ'; ഐസിസിയുടെ 2026 ടി-20 ലോകകപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ; ടീമിൽ 4 ഇന്ത്യൻ താരങ്ങൾ

പ്രതിസന്ധി ഘട്ടത്തിലും ഈ വിജയത്തിലും കൂടെ നിന്ന ചാരുവിനു നന്ദി: സഞ്ജു സാംസൺ

കോഹ്ലിയുടെയും രോഹിതിന്റെയും ഒരു മിക്സ് ആണ് സഞ്ജു, ഒരേ സമയം നിലയുറപ്പിക്കുകയും ആക്രമിക്കുകയും ചെയ്യും: അനിൽ കുംബ്ലെ

അഭിഷേകിനോട് ആക്രമിച്ച് കളിക്കുക എന്ന നിർദേശം മാത്രമാണ് ഞങ്ങൾ കൊടുത്തത്, അവൻ ആ ജോലി നന്നായി ചെയ്തു: ഗൗതം ഗംഭീർ

'മലയാളി ഫ്രം ഇന്ത്യ', സഞ്ജു സാംസണെ ആദരിക്കാൻ സംസ്ഥാന സർക്കാർ; ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മമ്മൂട്ടിയോട് ക്ഷമ ചോദിക്കുന്നു: മുഖ്യമന്ത്രി

ഈ ട്രോഫി ഞാൻ ദ്രാവിഡിനും ലക്ഷ്മണിനും സമർപ്പിക്കുന്നു: ഗൗതം ഗംഭീർ

സീറ്റില്‍ കലഹിച്ച് സിസി മുകുന്ദന്‍ സിപിഐ വിട്ടു; നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും

'എത്ര പേരെ പ്രണയിക്കുന്നു, ബന്ധപ്പെടുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യം, പക്ഷേ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്; മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫാണ് ആക്രമിച്ചത്; പൊലീസ് നിലപാട് പരിതാപകരം, മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് വി ഡി സതീശന്‍