'നടിയുടെ വീട്ടുകാര്‍ രാത്രി അവരെ ഒറ്റയ്ക്ക് പറഞ്ഞയച്ചില്ലായിരുന്നുവെങ്കില്‍..'; ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് മധു

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് നടന്‍ മധു. ദിലീപ് ഇനി ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതെ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇതിന് പിന്നില്‍ എന്തൊക്കെയോ ഉണ്ടെന്നും മധു പറഞ്ഞു.

‘ടിവി ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ ഭൂരിഭാഗം വാര്‍ത്തയും ദിലീപിന്റെ കേസിനെ കുറിച്ചാണ്. അത് കേട്ട് കേട്ട് മടുത്തു. ഇതിനൊരു അന്ത്യമില്ല. ഒരുപക്ഷെ ആ കുട്ടിയെ അവരുടെ വീട്ടുകാര്‍ അന്ന് രാത്രി ഒറ്റയ്ക്ക് വിട്ടില്ലായിരുന്നെങ്കില്‍ ഇന്ന് തനിക്ക് ടിവിയില്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കേണ്ട ഗതികേട് വരില്ലായിരുന്നുവെന്ന് ആലോചിക്കാറുണ്ട്.’

‘നടിമാരായ അടൂര്‍ ഭവാനിയോ, അടൂര്‍ പങ്കജമോ, നമ്മുടെ പൊന്നമ്മയോ, പൊന്നമ്മ ചേച്ചിയോ ഒന്നും തന്നെ ഇങ്ങനെ ഒറ്റക്ക് കാറില്‍ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ കൂടെ മേക്ക് അപ്പ് ചെയ്യുന്നവരെ ഹെയര്‍ സ്‌റ്റൈലിസ്റ്റോ അല്ലെങ്കില്‍ വീട്ടിലെ സ്വന്തത്തിലുള്ള ആരെങ്കിലുമോ ഉണ്ടാവും. അല്ലാതെ അവര്‍ രാത്രി ഒറ്റയ്ക്ക് ഇതുവരെ സഞ്ചരിച്ചതായി, പകല്‍ പോലും ഒറ്റയ്ക്ക് സഞ്ചരിച്ചതായി എനിക്ക് അറിയില്ല.’ സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മധു പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ