ഡബ്ള്യു.സി.സിയുടെ പരാതികള്‍ പരിഹരിക്കാനുള്ള ദൈവങ്ങളാന്നും 'അമ്മ'യില്‍ ഇല്ല: മധു

സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും രൂപീകൃതമായ വനിത കൂട്ടായ്മയാണ് ഡബ്ള്യു.സി.സി. ഇപ്പോഴിതാ ഈ സംഘടനയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടന്‍ മധു. വനിത സംഘടന പറയുന്ന കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യമുണ്ടെന്നും അവര്‍ വിവരമില്ലാത്തവരവല്ലെന്നും മധു പറഞ്ഞു.

“സംഘടനകൊണ്ട് സിനിമയ്ക്ക് നല്ലതുണ്ടായിട്ടുണ്ട്. എതിര്‍പ്പുമായി വന്ന വനിതകള്‍ പറയുന്ന കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യം ഉള്ളതുകൊണ്ടാകണമല്ലോ അവര്‍ പൊതുവേദിയില്‍ പരാതിയായി ഉന്നയിക്കുന്നത്. അവര്‍ വിവരമില്ലാത്തവരല്ല. അവരുടെ മനസില്‍ ഫീല്‍ ചെയ്തിട്ടല്ലേ അവര്‍ പറയുന്നത്. ആ പരാതികള്‍ പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും അമ്മയ്ക്കകത്ത് ഇല്ല.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 28 ന് മധുവിന്റെ 86-ാം ജന്മദിനമാണ്. പിറന്നാളുകള്‍ വന്നുപോകുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നാറില്ല. മരണത്തെക്കുറിച്ചും ആശങ്കയില്ല. അതൊക്കെ പ്രകൃതിനിയമമനുസരിച്ച് അങ്ങ് നടക്കും. സിനിമയില്‍ തിരക്കുള്ള കാലത്ത് പിറന്നാള്‍ ഓര്‍മ്മയുണ്ടാകില്ല. ലൊക്കേഷനില്‍ ആരെങ്കിലും ഓര്‍മ്മിപ്പിക്കുമ്പോള്‍ കേക്ക് മുറിച്ചെന്നു വരും. കുട്ടിക്കാലത്ത് പിറന്നാളിന് ഗൗരീശപട്ടത്തെ ക്ഷേത്രത്തില്‍ പോയിരുന്നത് ഓര്‍മ്മയുണ്ട്. മുതിര്‍ന്നതിനു ശേഷം അമ്പലത്തില്‍ പോകുന്നതു ചുരുക്കം. പക്ഷേ ദൈവങ്ങളുമായി നല്ല വിശ്വാസത്തിലാണ്.” മധു പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ