എന്റെ മൂത്രം കുടിച്ചതിന് ഞാന്‍ തെറി കേള്‍ക്കുകയാണ്, എന്റെ കാന്‍സര്‍ മാറ്റിയത് മൂത്രമാണ്.. ഇത് കുടിച്ചാല്‍ ആശുപത്രിയില്‍ പോകണ്ട: കൊല്ലം തുളസി

അസുഖം മാറാന്‍ മൂത്രം കുടിച്ചാല്‍ മതിയെന്ന പ്രസ്താവന ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് കൊല്ലം തുളസിയുടെ പരാമര്‍ശം.

താന്‍ കാന്‍സറിനെ അടക്കം അതിജീവിച്ചത് മൂത്രം കുടിച്ചിട്ടാണെന്നും നടന്‍ പറയുന്നുണ്ട്. ”എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴും എല്ലാ വാതിലുകളും കൊട്ടിയടയുമ്പോഴും എന്തിനെയും കയറി പ്രാപിക്കാന്‍ ശ്രമിക്കുന്ന മാനസികാവസ്ഥ എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. എനിക്ക് കാന്‍സര്‍ പിടിപെട്ടപ്പോള്‍ കുറച്ചുനാള്‍ കൂടി ജീവിച്ചിരിക്കണമെന്ന മോഹം കാരണം പല വഴികളും തേടിയിരുന്നു.”

”അക്കൂട്ടത്തിലാണ് യൂറിന്‍ തെറാപ്പിയെ കുറിച്ചറിയുന്നത്. ഞാന്‍ വിജയിച്ചു. എനിക്കിപ്പോള്‍ 75 വയസ്സായി. എന്റെ ബലത്തിന്, ശക്തിക്ക് എന്റെ രക്ഷകനായി യൂറിന്‍ ഉള്ളിടത്തോളം ഞാന്‍ നില്‍ക്കും, ഉറപ്പാണ്. നമ്മള്‍ തമ്മില്‍ ഇനിയും കാണണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ മൂത്രം കുടിച്ചു തുടങ്ങിക്കോ. ഒരു ചെലവുമില്ല. ആശുപത്രിയില്‍ പോകണ്ട, ഡോക്ടറെ കാണണ്ട, മെഡിക്കല്‍ ഷോപ്പില്‍ പോകണ്ട.”

”അറിയുക, കുടിക്കുക. പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പറയാന്‍ ചമ്മലാണ്. ഇന്നല്ലെങ്കില്‍ നാളെ ലോകം ഉറക്കെ പറയുന്ന അവസരം വരും. ഞാന്‍ ഇക്കാര്യം ഉറക്കെപ്പറയുന്നതിന് വളരെ മ്ലേച്ചമായ തെറികള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്റെ മൂത്രം ഞാന്‍ കുടിക്കുന്നതിനാണ് ഞാനീ തെറി കേള്‍ക്കുന്നത്. മൂത്രം പരിപാവനമാണ്, പരിശുദ്ധമാണ്, ഉപയോഗപ്രദമാണ്.”

”അസുഖം വന്നാല്‍ ആശുപത്രികള്‍ കയറിയിറങ്ങി സാധാരണക്കാരന്റെ ജീവിതം താറുമാറാകും. ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപ ചെലവായാലും ജീവന്‍ തിരിച്ചുകിട്ടാത്ത അവസ്ഥയാണ് ആധുനിക ലോകത്ത്. വിലയില്ലാതെ കിട്ടുന്ന വസ്തുവാണ് മൂത്രം. ഭാര്യയറിയാതെ ഭര്‍ത്താവിനും ഭര്‍ത്താവറിയാതെ ഭാര്യക്കും കുടിക്കാം. ഇതിന് ഒരു നാറ്റവുമില്ല.”

”നിങ്ങളുടെ സകലവിധ അസുഖങ്ങള്‍ക്കും നാണമില്ലാതെ മാനമില്ലാതെ കുടിക്കുക. നമ്മുടെ മൂത്രമാണ്, അന്യന്റേതല്ല. കുടിച്ചു തുടങ്ങിക്കോ. കുറച്ചുകാലം കൂടി ജീവിക്കാം, പണച്ചെലവില്ല. മെഡിക്കല്‍ ചെലവുകള്‍ താങ്ങാനാവാത്ത പാവപ്പെട്ടവരെ കണ്ടെത്തി അവരെ പറഞ്ഞു മനസിലാക്കേണ്ട ധാര്‍മികമായ കടമ നമുക്കുണ്ട്” എന്നാണ് കൊല്ലം തുളസി പറയുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്