ചേട്ടന്റെ കൂടെ അഭിനയിക്കാന്‍ വില്ലന്‍ വേഷം ഏറ്റെടുക്കാനും തയ്യാര്‍: കാര്‍ത്തി

ചേട്ടന്‍ സൂര്യയുടെ കൂടെ ആഭിനയിക്കാന്‍ വില്ലന്‍ വേഷം ഏറ്റെടുക്കാനും തയ്യാറാണെന്ന് നടന്‍ കാര്‍ത്തി. തന്റെ പുതിയ ചിത്രം “കൈദി”യുടെ പ്രചാരണത്തിനായി പാലക്കാട്ടെത്തിയപ്പോഴാണ് കാര്‍ത്തി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെത്തിയാല്‍ മറ്റൊരു സംസ്ഥാനമാണെന്നു തോന്നാറില്ലെന്നും കാര്‍ത്തി പറഞ്ഞു.

“ചേട്ടന്റെ കൂടെ അഭിനയിക്കണമെന്നതു വലിയൊരു ആഗ്രഹമാണ്. അങ്ങനൊരു സിനിമ സംഭവിക്കുവാന്‍ വേണ്ടി വില്ലന്‍ വേഷം ഏറ്റെടുക്കാന്‍ പോലും തയ്യാറാണ്. വീട്ടില്‍ നിന്നു ചേട്ടനോടു സിനിമയെക്കുറിച്ചു സംസാരിക്കാന്‍ സാധിക്കാറില്ല. സെറ്റിലാണെങ്കില്‍ അത് സാധിക്കും. പല കഥകളും കേള്‍ക്കുന്നുണ്ട്. അങ്ങനെയൊരുകഥ വരുമെന്നു പ്രതീക്ഷിക്കാം.” കാര്‍ത്തി പറഞ്ഞു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈദിയില്‍ സ്വന്തം മകളെ കാണാന്‍ ജയില്‍ ചാടിയെത്തുന്ന കുറ്റവാളിയായാണ് കാര്‍ത്തി വേഷമിടുന്നത്. കാര്‍ത്തിക്കൊപ്പം മലയാളി താരം നരേനും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത പൂര്‍ണമായും രാത്രിയാണ് കഥ നടക്കുന്നത് എന്നതാണ്. നായികയോ ഗാനങ്ങളോ ചിത്രത്തിലില്ല. എസ്.ആര്‍ പ്രകാശ് ബാബുവും എസ്.ആര്‍ പ്രഭുവും ചേര്‍ന്നാണ് നിര്‍മാണം. ഏറെ ശ്രദ്ധിക്കപ്പെട്ട “മാനഗരം” എന്ന ആദ്യ ചിത്രത്തിന് ശേഷം രണ്ട് വര്‍ഷം കൊണ്ടാണ് “കൈദി” ലോകേഷ് കനകരാജ് പൂര്‍ത്തിയാക്കിയത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി