കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും നിര്‍ത്താതെ ചുംബിച്ചു കൊണ്ടിരുന്ന നടന്‍മാരെ കുറിച്ച് ചില നടിമാര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. നടിമാരുടെ ദുരനുഭവങ്ങള്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനിടെ നടന്‍ കലൈയരസന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നായികയുമായി റൊമാന്‍സ് ചെയ്യുന്നതിനിടെ സംവിധായകന്‍ കട്ട് വിളിച്ചത് താന്‍ കേട്ടില്ല. ഒടുവില്‍ നായിക തന്നെ തള്ളി മാറ്റുകയായിരുന്നു എന്നാണ് കലൈയരസന്‍.

ജീവിതത്തില്‍ ഏറ്റവും നാണംകെട്ടതെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷൂട്ടിങ് സെറ്റില്‍ നിന്നുണ്ടായ അനുഭവമാണ് കലൈയരസരന്‍ പങ്കുവച്ചത്. ”ഒരു സിനിമയില്‍ ഞാന്‍ റൊമാന്‍സ് ചെയ്യുകയായിരുന്നു. ഹീറോയിനെ കിസ് ചെയ്യുന്ന സീനാണ് എടുത്തുകൊണ്ടിരിക്കുന്നത്. സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ സംവിധായകന്‍ കട്ട് പറഞ്ഞു.”

”പക്ഷെ ഞാന്‍ അത് കേട്ടില്ല. വെള്ളം വീഴുന്ന പശ്ചാത്തലത്തിലായിരുന്നു സീനിന്റെ ഷൂട്ട്. അതുകൊണ്ട് തന്നെ കട്ട് വിളിച്ചത് കേട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ നിര്‍ത്താതെ ചുംബിച്ചുകൊണ്ടിരുന്നു. അവസാനം നായിക എന്നെ തള്ളി മാറ്റിയിട്ട് പറഞ്ഞു കട്ട് വിളിച്ചു സംവിധായകനെന്ന്. പിന്നീട് ഞങ്ങള്‍ കോമണ്‍ ഫ്രണ്ടിന് അടുത്ത് വെച്ച് കണ്ടപ്പോള്‍ പറഞ്ഞു കട്ട് വിളിച്ചശേഷം ഏറ്റവും നന്നായി അഭിനയിക്കുന്നത് കലൈയാണെന്ന്.”

”പിന്നീട് ഞാന്‍ സംഭവം എന്താണെന്നും കട്ട് വിളിച്ചത് കേട്ടില്ലെന്നുമെല്ലാം ഹീറോയിന് വിശദീകരിച്ച് കൊടുത്ത് സോറിയും പറഞ്ഞു” എന്നാണ് കലൈയരസന്‍ പറഞ്ഞത്. എന്നാല്‍ നായികയെ കുറിച്ചോ സിനിമയെ കുറിച്ചോ നടന്‍ പറയുന്നില്ല. അതേസമയം, ‘തങ്കം’ എന്ന മലയാള ചിത്രത്തിലാണ് കലൈയരസന്‍ ആദ്യം അഭിനയിച്ചത്. ‘2018’ലും കലൈയരസന്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ