വളരെ മര്യാദ ഉള്ള ഒരു വ്യക്തിയായിരുന്നു, എന്നാല്‍ ദൈവം വിളിച്ചപ്പോള്‍ അവര്‍ പോയി; ചിത്രയെക്കുറിച്ച് ഇന്നസെന്റ്

നടി ചിത്രയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്നസെന്റ്. ചിത്രയുടെ മരണവാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. വളരെ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്നും ഈ മരണം മലയാള സിനിമയുടെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ദേവാസുരം, അമരം, മിസ്റ്റര്‍ ബട്‌ളര്‍ തുടങ്ങി നിരവധി സിനിമകളില്‍ ചിത്ര മികച്ച പ്രകടനം കാഴ്ചവെച്ചു.

വളരെ മര്യാദ ഉള്ള ഒരു വ്യക്തിയായിരുന്നു ചിത്ര. നല്ല ഒരു നടി തന്നെയായിരുന്നു. അവര്‍ വളരെ സൂക്ഷിച്ചു ജീവിക്കുന്ന ആളാണ്. എന്നാല്‍ ദൈവം വിളിച്ചപ്പോള്‍ അവര്‍ പോയി. മലയാള സിനിമയ്ക്ക് നഷ്ടം എന്നേ പറയാന്‍ സാധിക്കൂ. വ്യക്തിപരമായി അത്ര ഓര്‍മ്മകള്‍ ഒന്നും തന്നെ ഇല്ല. ദേവാസുരം പോലുള്ള സിനിമകളില്‍ അഭിനയിച്ചിരുന്നു എങ്കിലും ഒന്നിച്ചുള്ള രംഗങ്ങള്‍ ഇല്ലായിരുന്നു. ഇന്നസെന്റ് പറഞ്ഞു.

ഇന്നുപകല്‍ 5.30യോടെ ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു ചിത്രയുടെ അന്ത്യം. ഹൃദയാഘാതം മൂലമായിരുന്നു മരണം. 56 വയസ്സായിരുന്നു. ഒരു വടക്കന്‍ വീരഗാഥ, ആറാംതമ്പുരാന്‍, അദ്വൈതം തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ