പുതിയ പുതിയ കാര്യങ്ങള്‍ തേടാനും പഠിക്കാനുമുള്ള താത്പര്യവും ഉത്സാഹവുമാണ് രാജുവിനെ സംവിധാനത്തിലെത്തിച്ചത്: ഇന്ദ്രജിത്ത് സുകുമാരന്‍

മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികള്‍ വരവേറ്റത്. ആദ്യ സംവിധാന സംരംഭത്തില്‍ നായകനായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വിവരം കൂടി പുറത്തു വന്നതോടെ സന്തോഷവും ആകാംക്ഷയും പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഇപ്പോള്‍ മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച “ലൂസിഫര്‍” റിലീസിംഗിന് ഒരുങ്ങുമ്പോള്‍ ആരാധകരുടെ അക്ഷമമായ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. പുതിയ പുതിയ കാര്യങ്ങള്‍ തേടാനും പഠിക്കാനുമുള്ള താത്പര്യവും ഉത്സാഹവുമാണ് പൃഥ്വിയെ സംവിധാനത്തിലെത്തിച്ചത് എന്നാണ് സഹോദരനും നടനുമായ ഇന്ദ്രജിത്ത് പറയുന്നത്.

“സംവിധാനം എന്നത് ഏറെ നാളായി പൃഥിരാജ് മനസ്സില്‍ കൊണ്ടു നടന്ന സ്വപ്നവും പാഷനുമൊക്കെയായിരുന്നു. ഇപ്പോഴും എന്തെങ്കിലും പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് പൃഥി. ആരോഗ്യകരമായൊരു വായനാശീലം രാജുവിന് എന്നുമുണ്ട്. കുട്ടിക്കാലത്തും രാജുവിന്റെ കയ്യില്‍ എപ്പോഴും ഒരു പുസ്തകം ഉണ്ടാവും. സിനിമയിലെത്തിയപ്പോള്‍ ഫിലിം മേക്കിംഗ്, ക്യാമറ ടെക്‌നിക്ക് പോലുള്ള കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങി. അതെല്ലാം ആണ് രാജുവിനെ സംവിധാനത്തിലെത്തിച്ചത് എന്നാണ് ഞാന്‍ കരുതുന്നത്” ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറഞ്ഞു.

Image may contain: 1 person, text

തന്റെ ആദ്യസംവിധാന സംരംഭത്തിലേക്ക് അനിയന്‍ വിളിക്കുമ്പോള്‍ ചേട്ടനായ താനെങ്ങിനെ ഓകെ പറയാതിരിക്കുമെന്നും ഇന്ദ്രജിത്ത് ചോദിക്കുന്നു. ചിത്രത്തില്‍ അതിഥിവേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഗോവര്‍ധന്‍ എന്നാണ് ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ പേര്. താനിതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ, പെര്‍ഫോമന്‍സിന് പ്രാധാന്യമുള്ള, ചലഞ്ചിംഗ് ആയ കഥാപാത്രമാണ് ഗോവര്‍ധന്‍ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. സ്ഥിരം കഥാപാത്രങ്ങളില്‍ നിന്നും തന്നെ വ്യത്യസ്തനായി കാണാനാണ് രാജുവും ആഗ്രഹിച്ചതെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഈ മാസം അവസാനം ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍