ഭീരുക്കള്‍ ഒരുപാട് അഭിനയിക്കും, ഞാന്‍ നിശ്ശബ്ദനായി ഇരിക്കുന്നതിന് അര്‍ത്ഥം പേടിച്ചിരിക്കുന്നുവെന്നല്ല; വീഡിയോയുമായി ബാല

ദിവസങ്ങളിലായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തി നടന്‍ ബാല. നിശ്ശബ്ദനായി ഇരിക്കുന്നു എന്നതിനര്‍ത്ഥം നിങ്ങളെ ആരെയും പേടിച്ചല്ലെന്നും അദ്ദേഹം വിമര്‍ശകര്‍ക്ക് മറുപടിയായി പറഞ്ഞു. പാവപ്പെട്ട കുട്ടിക്ക് മൊബൈല്‍ സഹായമായി നല്‍കുന്ന വീഡിയോ പങ്കുവെച്ചാണ് ബാല ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ എലിസബത്തും ബാലയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ബാലയുടെ വാക്കുകള്‍:

ദൈവത്തിനു നന്ദി. ഭീരുക്കള്‍ ഒരുപാട് അഭിനയിക്കും. എന്നാല്‍ നിശബ്ദരായി ഇരിക്കുന്നവര്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ചെയ്ത് കാണിക്കുക. ഞാന്‍ നിശബ്ദനായി ഇരിക്കുന്നതിനര്‍ഥം പേടിച്ചിരിക്കുക എന്നല്ല.
ജീവിതത്തിലെ യഥാര്‍ഥ യാത്ര എന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ ദൈവത്തിന്റെ കവചം എന്നെ സുരക്ഷിതനാക്കി. നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് എന്നെ തടയാന്‍ ആര്‍ക്കും അവകാശമില്ല.

നേരത്തെ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പരിഹാസ രൂപത്തിലുള്ള കമന്റുകളായിരുന്നു വിമര്‍ശനങ്ങളില്‍ അധികവും. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടര്‍ എലിസബത്ത്.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ഭാര്യവീട്ടില്‍ ഓണ സദ്യ കഴിക്കുന്ന വിഡിയോ നടന്‍ പങ്കുവച്ചിരുന്നു.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ