എന്റെ അടുത്തും തെളിവുകള്‍ ഉണ്ട്, എല്ലാം മാറ്റിവെച്ച് പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ഞാന്‍, പക്ഷെ; തുറന്ന് പറഞ്ഞ് ബാല

നടന്‍ ബാലയുടെ വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് വിവാഹത്തിന് ആശംസകളുമായി എത്തിയത്. എന്നാല്‍ ഒരു കൂട്ടര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ പലതവണ പറഞ്ഞിട്ടും ഇരുവരുടെയും മതത്തെ കുറിച്ചുള്ള കമന്റുകളും മെസേജുകളുമാണ് വീണ്ടും വീണ്ടും വന്ന് കൊണ്ടിരിക്കുന്നത് എന്നാണ് ബാല പറയുന്നത്.

എലിസബത്തോ താനോ മതം മാറുമോ എന്ന മെസേജുകളാണ് വരുന്നത്. തങ്ങള്‍ക്ക് മതമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച മോശമായി സംസാരിക്കാന്‍ ഇത്തരക്കാര്‍ക്ക് എളുപ്പമാണ്. നിരന്തരമായി ഫോണ്‍ വിളിച്ചും അല്ലാതെയുമുള്ള ആക്രമണങ്ങള്‍ കൂടി വരുകയാണെന്നും താരം പുതിയ വീഡിയോയില്‍ പറയുന്നു.

ബാലയുടെ വാക്കുകള്‍ ഇങ്ങനെ

‘എലിസബത്ത് ഡോക്ടറാണ്. പത്ത് ദിവസത്തിനുള്ളില്‍ ഒരു കുഞ്ഞിന് വേണ്ടിയൊരു ഓപ്പറേഷന്‍ ഉണ്ട്. ഞങ്ങളെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ എഴുതുന്നവര്‍ പോക്കറ്റില്‍ നിന്ന് ഒരു പത്ത് രൂപ എടുത്ത് ആ ഓപ്പറേഷന് കൊടുക്ക്. എന്നെ മോശം പറഞ്ഞോ. പക്ഷെ ഈ കൊവിഡ് സമയത്ത് കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പൈസയില്‍ നിന്ന് കുറച്ച് ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യ്. എന്നിട്ട് നമുക്ക് സംസാരിക്കാം. മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് മോശമായി സംസാരിക്കാന്‍ എന്ത് എളുപ്പമാണല്ലേ?

നാല് പേര്‍ക്ക് നന്മ ചെയ്യ്. എന്റെ അടുത്തും കുറച്ച് തെളിവുകള്‍ ഉണ്ട്. പക്ഷെ അതൊന്നും വേണ്ട എന്ന് കരുതി പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ഞാന്‍. പക്ഷെ പലരും എന്നെ വിളിച്ച് ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഞാനോ എലിസബത്തോ മതം മാറുന്നുണ്ടോ എന്ന ചോദിച്ച് മെസേജുകള്‍ വരുന്നു. ഞങ്ങള്‍ക്ക് മതമില്ലെന്ന് ആദ്യമെ പറഞ്ഞിട്ടുള്ളതാണ്. എന്നും ബാല പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍