'വീഡിയോ കണ്ടു ഞാന്‍ ചിരിച്ചുപോയി..'; ഉണ്ണി മുകുന്ദന്‍ യൂട്യൂബറെ ചീത്ത വിളിച്ച സംഭവത്തില്‍ ബാലയുടെ പ്രതികരണം

‘ഉണ്ണി മുകുന്ദന്‍ യൂട്യൂബറെ ചീത്ത വിളിച്ച സംഭവത്തില്‍ ബാലയുടെ പ്രതികരണം’ എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നടന്‍ ബാല. തന്റെ പഴയ അഭിമുഖങ്ങളിലെ ക്ലിപ്പുകള്‍ ചേര്‍ത്തുണ്ടാക്കിയതാണ് ആ വീഡിയോ എന്നാണ് ബാല പറയുന്നത്. വീഡിയോ കണ്ട് താന്‍ ചിരിച്ചു പോയെന്നും ബാല പറയുന്നുണ്ട്.

”വീഡിയോ കണ്ടു ഞാന്‍ ചിരിച്ചുപോയി. ഞാന്‍ എന്തൊക്കെയോ പറഞ്ഞെന്നു പറഞ്ഞ് ന്യൂസ് ഇട്ടിരിക്കുന്നു, ഞാന്‍ വളരെ വ്യക്തമായി ഒരു സ്റ്റേറ്റ്‌മെന്റ്റ് കൊടുത്തിരുന്നു. മീഡിയ ഇല്ലെങ്കില്‍ നടന്‍ ഇല്ല, നടന്‍ ഇല്ലെങ്കില്‍ മീഡിയ ഇല്ല എന്നാണ് ഞാന്‍ പറഞ്ഞത്. നമ്മളെല്ലാം കുടുംബം പോലെ ഒന്നിച്ചു പോണമെന്ന രീതിയിലാണ് ഞാന്‍ സംസാരിച്ചത്.”

”ഞാന്‍ ഇന്റര്‍വ്യൂ കൊടുത്തു എന്ന നിലയില്‍ എന്റെ പഴയ വിഡിയോയില്‍ നിന്നും എന്തെല്ലാമോ എടുത്ത് വെട്ടിവച്ച് കൊണ്ടാണ് അത് ചെയ്തത്. ഞാന്‍ പറഞ്ഞത് എന്ന പോലെ സൂപ്പര്‍ സ്‌ക്രിപ്റ്റില്‍ ചെയ്തിരിക്കുന്നു” എന്നാണ് ബാല ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നത്.

‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യൂട്യൂബറിനെതിരെ ഉണ്ണി മുകുന്ദന്‍ രംഗത്ത് വന്നത്. ഭക്തി വിറ്റാണ് ഉണ്ണി മുകുന്ദനും കൂട്ടരും മാളികപ്പുറം സിനിമ പ്രമോട്ട് ചെയ്യുന്നതെന്നായിരുന്നു യൂട്യൂബറുടെ പ്രധാന ആരോപണം. യൂട്യൂബറെ ഉണ്ണി മുകുന്ദന്‍ ചീത്ത വിളിക്കുന്നതും വീഡിയോയിലുണ്ട്.

തന്റെ അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയില്‍ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് യൂട്യൂബറോട് വൈകാരികമായി പ്രതികരിക്കേണ്ടി വന്നതെന്ന് പിന്നീട് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറോട് മാപ്പ് പറഞ്ഞതായും താരം വ്യക്തമാക്കിയിരുന്നു.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്