ആദ്യ പതിനഞ്ച് മിനിറ്റ് എനിക്കിഷ്ടമായില്ല, പിന്നീട് മനസിലായതുമില്ല.. ഞാന്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്; 'കങ്കുവ' കണ്ട് ബാല

സഹോദരന്‍ ശിവയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘കങ്കുവ’ കണ്ട് നടന്‍ ബാല. ആദ്യ പതിനഞ്ച് മിനുറ്റ് തനിക്കിഷ്ടമായില്ല, എന്നാല്‍ പിന്നീട് അങ്ങോട്ട് രോമാഞ്ചം ഉണ്ടായി എന്നാണ് ബാല യൂട്യൂബ് ചാനലുകളോട് പ്രതികരിച്ചിരിക്കുന്നത്. കങ്കുവ ചെയ്യാന്‍ ജ്ഞാനവേല്‍ സാര്‍ ആദ്യം തനിക്കാണ് അഡ്വാന്‍സ് തന്നത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചേട്ടന്‍ കങ്കുവ ചെയ്യട്ടെ എന്ന് താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ബാല പറയുന്നത്.

ആദ്യ പതിനഞ്ച് മിനിറ്റ് ഞാന്‍ ടെന്‍ഷന്‍ അടിച്ചു. എനിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നെ ഇന്റര്‍വെല്‍ ബ്ലോക്കായപ്പോള്‍ ഭയങ്കര കോണ്‍ഫിഡന്‍സ് വന്നു. അതുപോലെ 2024 സ്റ്റാര്‍ട്ടിങ് പോഷന്‍ കണ്ടപ്പോള്‍ എന്താണ് എന്നൊന്നും മനസിലായില്ല. പിന്നീട് ഫ്‌ലാഷ് ബാക്ക് വന്നപ്പോള്‍ വലിയ സംഭവങ്ങളുണ്ടെന്ന് മനസിലായി. സെക്കന്റ് ഹാഫിലെ ചില സീനുകള്‍ കാണുമ്പോള്‍ എക്‌സ്ട്രാ ഓഡിനറിയായി തോന്നി.

രോമാഞ്ചം ഉണ്ടായി. അതിലൊരു സീന്‍ കണ്ടപ്പോള്‍ അറിയാതെ കയ്യടിച്ചു പോയി. 25 പെണ്ണുങ്ങള്‍ അറ്റാക്ക് ചെയ്യുന്ന സീനില്‍ സൂര്യ പറയുന്ന ഡയലോഗൊക്കെ ഇഷ്ടപ്പെട്ടു. ആ കാലഘട്ടത്തില്‍ ആണും പെണ്ണും ചേര്‍ന്നാണ് യുദ്ധം നടത്തിയത്. പിന്നെ ക്ലൈമാക്‌സില്‍ കാര്‍ത്തിയെ കൊണ്ടുവന്നിട്ടുണ്ട്. സൂര്യയ്ക്ക് രണ്ട് വേരിയേഷനുള്ള കഥാപാത്രമാണ്. ബോബി ഡിയോളും നന്നായിട്ടുണ്ട്.

മുപ്പത് വര്‍ഷം മുമ്പുള്ള ഒരു ഫോട്ടോ എന്റെ കയ്യിലുണ്ട്. അതില്‍ ഞാനും കാര്‍ത്തിയും സൂര്യയും എന്റെ ചേട്ടനുമാണുള്ളത്. ഞങ്ങളുടെ സ്റ്റുഡിയോയില്‍ വച്ച് എടുത്ത ഫോട്ടോയാണ്. കങ്കുവ തുടങ്ങും മുമ്പ് ജ്ഞാനവേല്‍ സാര്‍ ആദ്യം സിനിമ സംവിധാനം ചെയ്യാന്‍ എനിക്കാണ് അഡ്വാന്‍സ് തന്നത്. അരുണാചലം റോഡില്‍ ഓഫീസ് ഇട്ടിരുന്നു. ഒരു വര്‍ഷം ഡിസ്‌കഷന്‍ നടന്നു. പിന്നെ ഹെല്‍ത്ത് ഇഷ്യൂസ് വന്നു.

അതുകൊണ്ട് ആദ്യം ചേട്ടന്‍ കങ്കുവ ചെയ്യട്ടേയെന്ന് തീരുമാനിച്ചു. ഇപ്പോള്‍ ആ പടം റിലീസായി. എനിക്ക് ഇഷ്ടപ്പെട്ടു. തമിഴ്‌നാട്ടില്‍ ഹിറ്റായി എന്നാണ് റിപ്പോര്‍ട്ട്. എനിക്ക് പടം ഇഷ്ടപ്പെട്ടു. പിന്നെ ഇന്ന് രാവിലെ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു അവന് ഇഷ്ടപ്പെട്ടില്ലെന്ന്. ആദ്യത്തെ പതിനഞ്ച് മിനിറ്റ് ഇഷ്ടപ്പെട്ടില്ലെന്ന് ഞാന്‍ തന്നെ പറഞ്ഞില്ലേ എന്നാണ് ബാല പറയുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു