ആറാട്ടണ്ണന്‍ പേടിച്ചാണ് നില്‍ക്കുന്നത്, ചെകുത്താന്‍ മാത്രമല്ല അയാളും തെറ്റുകാരന്‍, ഇവര്‍ക്ക് ഫുള്‍സ്റ്റോപ്പ് ഇടണം: ബാല

യൂട്യൂബര്‍ ചെകുത്താന്‍ ചെയ്യുന്നത് തന്നെയാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയും ചെയ്യുന്നതെന്ന് നടന്‍ ബാല. നടിമാരെ കുറിച്ചും എന്നെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നെഗറ്റീവ് യൂട്യൂബേഴ്‌സിന് ഫുള്‍സ്റ്റോപ്പ് ഇടണം എന്നാണ് ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. ലാലേട്ടനെ വിളിച്ചപ്പോള്‍ ചെകുത്താനെ പോലുള്ള ആളുകളെ കുറിച്ച് ഒരു നെഗറ്റീവോ മോശമോ ഒന്നും പറഞ്ഞില്ല. എല്ലാം ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് സംസാരിച്ചതെന്നും ബാല പറഞ്ഞു.

ബാലയുടെ വാക്കുകള്‍:

ചെകുത്താന്‍ ചെയ്തത് തെറ്റാണെങ്കില്‍ ആറാട്ടണ്ണന്‍ ചെയ്തതും തെറ്റാണ്. നടിമാരെ കുറിച്ചും എന്നെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നെഗറ്റീവ് യൂട്യൂബേഴ്‌സിന് ഫുള്‍സ്റ്റോപ്പ് ഇടണം. മോഹന്‍ലാല്‍ സാറിന്റെ അമ്മയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഞാനും വിളിച്ചു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ മുരളിച്ചേട്ടനെ വിളിച്ചാണ് ലാലേട്ടനോട് സംസാരിച്ചത്.

ഞാന്‍ എവിടെയാണ് ഉള്ളതെന്നും കൊച്ചിയില്‍ വരുമ്പോള്‍ നേരിട്ടു കാണണമെന്നൊക്കെ പറഞ്ഞു. പറയേണ്ട നല്ല കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം ചെകുത്താന്റെ കാര്യവും അദ്ദേഹത്തോട് പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ക്വാളിറ്റിയെ കുറിച്ചാണ് പറയുന്നത്. ഇത്രയും തരംതാഴ്ന്ന ചെകുത്താനെ പോലുള്ള ആളുകളെ കുറിച്ച് ഒരു നെഗറ്റീവോ മോശമോ ഒന്നും പറഞ്ഞില്ല. എല്ലാം ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് അദ്ദേഹം ഇത് എല്ലാം എടുക്കുന്നത്.

ചെകുത്താന്റെ വീഡിയോ ഞാന്‍ കണ്ടു. എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവഹേളിക്കുക മാത്രമല്ല ചീത്ത കാര്യങ്ങളടക്കം എത്ര വിഷം നിറഞ്ഞ കാര്യങ്ങളാണ് പറയുന്നത്. എന്തൊരു ക്വാളിറ്റിയാണ് ലാലേട്ടന്റേത്. ഇനിയും നന്മ ചെയ്യണമെന്ന രീതിയാലാണ് അദ്ദേഹമൊക്കെ നില്‍ക്കുന്നത്. സത്യം എന്തായാലും ജയിക്കും, അതിന് കുറച്ച് സമയമെടുക്കും. കള്ളത്തരം പെട്ടെന്ന് വൈറലാകും, പക്ഷേ അതിന് അധികം ആയുസില്ല. നല്ല മനസുള്ള ഒരാളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നാല്‍ ആ കണക്ക് മനുഷ്യനല്ല, ദൈവം തീര്‍ക്കും.

ഇതുപോലുള്ള നെഗറ്റീവ് ആളുകള്‍ക്ക് നമുക്കൊരു ഫുള്‍ സ്റ്റോപ്പ് വയ്ക്കണം. ആറാട്ടണ്ണന്റെ ഒരു അഭിമുഖം കണ്ടു. പേടിച്ചാണ് അയാള്‍ അതിന് നില്‍ക്കുന്നത് തന്നെ. ലാലേട്ടനെ ചെകുത്താന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ചീത്ത പറയുന്നുണ്ട്. അത് ഭയങ്കര മോശം കാര്യമാണ് എന്നൊക്കെയാണ് അയാള്‍ പറയുന്നത്. അഭിമുഖം നടത്തുന്ന ആള്‍ക്ക് മനസാക്ഷിയുണ്ടെങ്കില്‍ ചോദിക്കാം, ഇതല്ലേ പുള്ളിയും ചെയ്തുകൊണ്ടിരുന്നത്.

സന്തോഷ് വര്‍ക്കി ലാലേട്ടനെ മാത്രമല്ല എല്ലാ നടിമാരെയും അവഹേളിക്കുകയാണ്. എന്നിട്ടാണ് ഇന്ന് ജനിച്ച കുട്ടിയെ പോലെ ചെകുത്താന്‍ ചെയ്തത് തെറ്റാണെന്ന് പറയുന്നത്. ചെകുത്താന്‍ ചെയ്തത് തെറ്റാണെങ്കില്‍ നിങ്ങള്‍ ചെയ്തതും തെറ്റാണ്. നടിമാരെ കുറിച്ചും എന്നെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നെഗറ്റീവ് യൂട്യൂബേഴ്‌സിന് ഫുള്‍സ്റ്റോപ്പ് ഇടണം. കിടക്ക് നിങ്ങളൊക്കെ അകത്ത് കിടക്ക്. നീ ജയിലിനകത്ത് കിടക്കുന്നത് ഞാന്‍ കണ്ടില്ല. ഈ സാത്താന് സാത്താന്‍ തന്നെ കുഴിതോണ്ടിയതാ.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി