എനിക്ക് നായകന്റെ സുഹൃത്തിന്റെ വേഷമായിരുന്നു, പിന്നീട് പെട്ടന്നൊരു ദിവസം നായകനാക്കി: 'ധമാക്ക'യിലേക്ക് എത്തിയതിനെ കുറിച്ച് അരുണ്‍

ഒരു അഡാര്‍ ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍. ചിത്രത്തില്‍ ആദ്യം തനിക്ക് നായകന്റെ സുഹൃത്തിന്റെ വേഷമായിരുന്നെന്നും പിന്നീട് പെട്ടന്നൊരു ദിവസം തന്നെ നായകനാക്കുകയായിരുന്നെന്നും അരുണ്‍ പറയുന്നു.

“ഒമറിക്ക പുള്ളിയുടെ രണ്ടാമത്തെ ചിത്രമായ ചങ്ക്‌സിലേക്ക് എന്നെ വിളിച്ചിരുന്നതാണ്. പക്ഷെ ആ സമയത്ത് എന്തോ അത് നടന്നില്ല. അന്ന് എനിക്ക് അദ്ദേഹം അടുത്ത പടത്തില്‍ ഒരു അവസരം വാഗ്ദാനം നല്‍കിയിരുന്നു. പക്ഷെ അതെല്ലാ സംവിധായകരും പറയുന്ന പോലെയാകും എന്ന് കരുതി ഞാന്‍ വിട്ടു കളഞ്ഞു. എന്നാല്‍ അഡാര്‍ ലവ്വിന്റെ സമയത്ത് എന്നെ പുള്ളി വിളിച്ചു. അതില്‍ സെക്കന്‍ഡ് ഹീറോ ആയി കാസ്റ്റ് ചെയ്തു. ഞാന്‍ സന്തോഷത്തോടെ ചെയ്തു. പക്ഷെ പിന്നീടാണല്ലോ സിനിമയില്‍ മാറ്റങ്ങള്‍ വന്നത്. അതോടെ എന്റെ കഥാപാത്രം അങ്ങ് സൈഡില്‍ ആയി പോയി. അത് വളരെ വിഷമം ഉള്ള കാര്യം തന്നെയായിരുന്നു. കാരണം നമ്മുടെ അറിവോടെ അല്ലാതെ നമ്മളെ മാറ്റുന്നത് വലിയ സങ്കടമല്ലേ.”

“അന്നും പുള്ളി മറ്റൊരു ചിത്രം എനിക്ക് ഓഫര്‍ ചെയ്തിരുന്നു. അതാണ് ധമാക്കയില്‍ എത്തിയത്. ആദ്യം ഇതില്‍ എനിക്ക് നായകന്റെ സുഹൃത്തിന്റെ വേഷമായിരുന്നു. പിന്നീട് പെട്ടന്നൊരു ദിവസമാണ് നീയാണ് നായകന്‍ മറ്റാരും വേണ്ട എന്ന് പറയുന്നത്. പിന്നീടാണ് നായിക നിക്കി ആണെന്ന് ഒക്കെ തീരുമാനമായത്. ആദ്യം ടെന്‍ഷന്‍ ആയിരുന്നു കാരണം നായകന്‍ എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ടെന്‍ഷന്‍ കാണുമല്ലോ. എന്നെ അധികമാരും അറിയുകയുമില്ല. അപ്പോള്‍ എങ്ങനെ ആകും എന്നൊന്നും അറിയില്ലല്ലോ. പക്ഷെ ഒമറിക്കയുടെ പിന്തുണയില്‍ എല്ലാം നന്നായി വന്നിട്ടുണ്ടെന്ന് കരുതുന്നു.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അരുണ്‍ പറഞ്ഞു.

നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക. ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍. ചിത്രം ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ