പൃഥ്വിരാജ് എന്ന വലിയ നടനെ എനിക്ക് അങ്ങനെ അമര്‍ത്തി പിടിക്കാനൊന്നും പറ്റില്ലല്ലോ.. എടുത്തു ചാടി കൈയിലും കാലിലും മുറിവുകളുണ്ടായി: അനീഷ് ഗോപാല്‍

ഭ്രമം സിനിമയില്‍ പൃഥ്വിരാജിനൊപ്പമുള്ള ആക്ഷന്‍ രംഗങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ അനീഷ് ഗോപാല്‍. ചിത്രത്തില്‍ ഓട്ടോക്കാരന്‍ ലോപ്പസ് ആയാണ് അനീഷ് വേഷമിട്ടത്. ആദ്യമായാണ് ഇത്രയും ആക്ഷന്‍ സീനുകളില്‍ അഭിയിക്കുന്നത് എന്നാണ് അനീഷ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്.

പൃഥ്വിരാജുമായി ഒരുപാടു കോമ്പിനേഷന്‍ രംഗങ്ങളുണ്ട്. ചെറിയ ബലപ്രയോഗം നടത്തുന്ന രംഗങ്ങളുമുണ്ട്. പൃഥ്വിരാജ് എന്ന വലിയ നടനെ തനിക്ക് അങ്ങനെ അമര്‍ത്തി പിടിക്കാനൊന്നും പറ്റില്ലല്ലോ.. പക്ഷേ, ആക്ഷന്‍ പറയുന്ന സമയത്ത്, താന്‍ ലോപസ് ആകും. അത് ഗുണം ചെയ്തിട്ടുണ്ട്.

രാജുവേട്ടന്‍ ഒരു റിഹേഴ്‌സല്‍ പോകാമെന്നു പറയും. അതനുസരിച്ച് റിഹേഴ്‌സല്‍ ചെയ്യും. അതു ഓകെ ആണെങ്കില്‍ ടേക്ക് പോകും. ആ ടേക്ക് ഓകെ ആകും. അതുകൊണ്ട്, പെട്ടെന്നു ഷൂട്ട് തീര്‍ന്നു. പിന്നെ, ആദ്യമായിട്ടാണ് താന്‍ ഇത്രയും സംഘട്ടന രംഗങ്ങള്‍ ചെയ്യുന്നത്. തനിക്ക് ഇങ്ങനെ ചാടി മറിഞ്ഞു ഫൈറ്റ് ചെയ്തു ശീലമില്ല.

ഇത്രയും ഉണ്ടാകുമെന്നു തന്നെ താന്‍ കരുതിയതല്ല. മൂന്നാമത്തെ നിലയില്‍ നിന്നെടുത്തു ചാടാന്‍ പറഞ്ഞപ്പോള്‍ പേടിയുണ്ടായിരുന്നു. എടുത്തു ചാടി കൈയിലും കാലിലും മുറിവുകളുണ്ടായി. ഇതെല്ലാം തനിക്ക് പുതിയ അനുഭവങ്ങളാണ് എന്നാണ് അനീഷ് പറയുന്നത്. അതേസമയം, ചിത്രത്തിലെ തന്റെ ലുക്കിനെ കുറിച്ചും താരം പറയുന്നുണ്ട്.

തീവണ്ടി, കല്‍ക്കി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ സിനിമകളിലെല്ലാം തനിക്ക് ഒരേ ലുക്കാണ്. അടുത്ത സിനിമയിലെങ്കിലും ലുക്ക് മാറ്റിപ്പിടിക്കണം എന്നുണ്ടായിരുന്നു. അതാണ് താടിയും മുടിയും വളര്‍ത്തിയത്. ആ ലുക്കില്‍ തന്നെ സംവിധായകന്‍ രവി സര്‍ കണ്ടപ്പോള്‍ തന്നെ പറഞ്ഞു, ‘കറക്ടാ… ഇവന്‍ തന്നെ മതി. ഒന്നും ചെയ്യണ്ട!’ അങ്ങനെ ആ ലുക്കില്‍ തന്നെ അഭിനയിക്കുകയായിരുന്നു എന്നും അനീഷ് വ്യക്തമാക്കി.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ