"ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, നമ്മുടെ അയല്‍പക്കത്തെ വീട്ടിലെ പട്ടിണിയുടെ അളവ്"

കൊവിഡ് 19 പടരുന്നതിനിടയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂടിയാണ് നാട് ചെന്നടുക്കുന്നത്. അയല്‍പ്പക്കത്തെ വീടുകളില്‍ താമസിക്കുന്നവരും അടുത്ത സുഹൃത്തുക്കളും അവസ്ഥകള്‍ വിശദീകരിക്കുന്നതു കേള്‍ക്കുമ്പോള്‍ വിഷമം തോന്നിപ്പോവുകയാണെന്നു പറയുകയാണ് നടന്‍ അനീഷ് ജി മേനോന്‍. ഹൃദയഭേദകമായ ഒരു കുറിപ്പാണ് അനീഷ് ജി മേനോന്‍ പങ്കുവെച്ചിരിക്കുന്നത്.

“അവസ്ഥ വളരെ മോശമാണ്…..
ഓള്‍ക്കിപ്പോ ആ മുട്ട് വേദന വല്ലാണ്ട് കൂടിയിട്ട്ണ്ട്. അതും വെച്ച് ഓളും, പാതി കിഡ്നി ഓഫായി കെടക്കണ ഞാനും ദാരിദ്രം തിന്നോണ്ടിരിക്കാടാ സില്‍മാനടാ..
(ഉറക്കെ ചിരിച്ചുകൊണ്ട്)
ഇനി എന്നാണ് ഒരു പൂതിക്കെങ്കിലും തട്ടേകേറാന്‍ (നാടകം)
പറ്റാ എന്നറഞ്ഞൂട മുത്തെ..!
(അല്‍പനേരം നിശ്ശബ്ദനായി)
അടുക്കള കാലിയായി തൊടങ്ങീ..
ള്ള അരീം സാധനങ്ങളും വെച്ച് ഇന്നും എല്ലാവരും കഞ്ഞി കുടിച്ചു.
നാളത്തെ കാര്യം അറയില്ലെടോ.. സത്യമായിട്ടും അറയില്ല…”
:അതിശക്തമായ രാഷ്ട്രീയ നാടകങ്ങള്‍ ഉള്‍പ്പടെ നിരവധി സൃഷ്ടികള്‍ രചിച്ച്
പൗരുഷം തുളുമ്പുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവനേകിയ ഒരു വലിയ നാടക കലാകാരന്‍ ഇന്നലെ രാത്രി എന്നോട് സംസാരിച്ചതാണ്!
..ശബ്ദത്തില്‍ കാര്യമായ പതര്‍ച്ചയുണ്ട്.
കഷ്ടപ്പാട് ആരെയും അറിയിക്കാതെ സൂക്ഷിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ സംഭാഷണം അവസാനിക്കും വരെ അദ്ധ്യേഹം കടം ചോദിച്ചതെയില്ല.
ഇതേ മാനസികാവസ്ഥയില്‍ എത്ര പേരുണ്ടാകും…
അനവധി.. നിരവധി…

ആലോചിച്ച് വട്ടായി കിടക്കുമ്പോള്‍ പുറത്ത് അനിയത്തിയും അമ്മയും:
“ഈ പോക്ക് പോയാല്‍ സാധാരണക്കാരന്റെ ഗതി ആലോചിച്ച് നോക്കൂ..
എല്ലാ മാസവും കൂളായി പൊയ്ക്കൊണ്ടിരുന്ന installment payments
ഒക്കെ എങ്ങിനെ
മാനേജ് ചെയ്യും..??
മാസക്കുറികളോക്കെ എങ്ങിനെ അടക്കനാ..
ഈ ഗവര്‍മെന്റ് അതിനെന്തെങ്കിലും വഴി കാണുമായിരിക്കും ല്ലേ..??
മൂന്ന് നാല് മാസം “അടവുകള്‍”
നീട്ടി വെക്കാന്‍ ബാങ്കുകളോടും മറ്റും റിക്വസ്റ്റ് ചെയ്താല്‍ പോരെ.. എന്നിട്ടെന്തേ ചെയ്യത്തേ.. ദൈവത്തിനറിയാം.

കേള്‍ക്കുതോറും ആലോചന മനസ്സില്‍ പെരുകുകയാണ്….
!കൊറോണ!
അത് മെല്ലെ പടര്‍ന്ന് കയറി ലോകം പിടിച്ച് ഉലക്കുകയാണ്…
Maybe ഇനി വരാന്‍ പോകുന്നത് ഇതിലും ഭയാനക അവസ്ഥയായേക്കാം.
വാട്ട്സ് ആപ്പ് വഴി വന്ന ഒരു ഫോര്‍വേര്‍ഡ് മെസ്സേജില്‍ പറയുന്നുണ്ട്
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം..
നമ്മുടെ അയല്‍പക്കത്തെ വീട്ടിലെ പട്ടിണിയുടെ അളവ്..
കൂട്ടുകാരുടെ വീടുകളില്‍ അടുപ്പെരിയുന്നുണ്ടോ എന്ന് ഒരു അന്വേഷണമെങ്കിലും നടത്തണം.
നമുക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ഉറപ്പിക്കണം.
കാരണം, അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നു.
അവരില്‍ നാടന്‍ കലാകാരന്മാരും, മൈക്ക് സെറ്റ് – ലൈറ്റ് ആന്‍ഡ് സൗണ്ട് ടീമും,
സ്‌കൂള്‍- കോളേജ് അധ്യാപക – ഓഫീസ് ജീവനക്കാരും,
ബസ് തൊഴിലാളികളും, ഓട്ടോ-ടാക്‌സി ജീവനക്കാരും, ലോട്ടറി കച്ചവടക്കാരും, കൂലിപ്പണിക്കാരും, ചുമട്ടുകാരും, സിനിമാ തൊഴിലാളികളും,
തിയറ്ററുകളിലെ ജീവനക്കാരും, വഴിയരുകില്‍ കച്ചവടം നടത്തുന്നവരുമൊക്കെയായി ഒട്ടനവധി പേരുണ്ട്…
ആത്മാഭിമാനം കൊണ്ട് പലരും തങ്ങളുടെ ദുരവസ്ഥ പറഞ്ഞെന്ന് വരില്ല.
അവരെക്കൂടി കരുതാന്‍ കഴിവുളള മനസ് വെക്കണം.
നമ്മുടെ മക്കള്‍ വയര്‍ നിറച്ചുണ്ണുമ്പോള്‍ അയല്‍പക്കത്തെ മക്കളുടെ അരവയറെങ്കിലും നിറഞ്ഞു എന്ന് ഉറപ്പാക്കണം.
അത് മനുഷ്യനെന്ന നിലയില്‍ നമ്മുടെ ബാധ്യതയാണ്.
ഈ സമയവും കടന്നു പോവും….
വീണ്ടും നല്ല അന്തരീക്ഷം വരും. ഇപ്പൊ ഈ കിട്ടിയ സമയം നന്നായി വിനിയോഗിക്കാം…
തല്‍ക്കാലം,
ശരീരം കൊണ്ട് അകലം പാലിക്കുക..
മനസ്സുകൊണ്ട് അടുക്കുക..!
*സ്നേഹപൂര്‍വ്വം* , *സുഹൃത്ത്*

Latest Stories

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി