നിവിന്‍, ഫഹദ്, ദുല്‍ഖര്‍ ഒക്കെ ഓരോ ടീം ഉണ്ടാക്കി അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങള്‍ ബാക് ടു ബാക് ചെയ്യുകയാണ്, പക്ഷേ ഞാനിതു വരെ സിനിമയെ ബിസിനസായി കണ്ടിരുന്നില്ല: അജ്മല്‍ അമീര്‍

“പ്രണയകാലം” എന്ന ആദ്യ മലയാള സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അജ്മല്‍ അമീര്‍. തമിഴിലും തെലുങ്കിലും ഏറെ സജീവമായ താരം മലയാളത്തിലേക്ക് തിരിച്ചു വരാനായി കാത്തിരിക്കുകയാണ്. നായക വേഷം വേണമെന്ന നിര്‍ബന്ധമില്ല, നല്ല തിരക്കഥ ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചു വരും എന്നാണ് അജ്മല്‍ പറയുന്നത്.

ഇതേവരെ ഒരു സിനിമ പ്രൊജക്ടാക്കാന്‍ താന്‍ ഇറങ്ങിയിരുന്നില്ല എന്നാല്‍ ഒരു ടീം ഉണ്ടാക്കി സിനിമയ്ക്കായി കൂടുതല്‍ എഫര്‍ട്ട് ഇട്ട് ഇറങ്ങാന്‍ പോവുകയാണെന്നും അജ്മല്‍ മാതൃഭൂമിയോട് പറഞ്ഞു. അഭിനേതാക്കള്‍ ഒരു സിനിമയ്ക്കായി നന്നായി പരിശ്രമിക്കാറുണ്ട്. എന്നാല്‍ താനിതു വരെ സിനിമയെ ബിസിനസായി കണ്ടിരുന്നില്ലെന്നും അജ്മല്‍ പറയുന്നത്.

“”മലയാളത്തിലും തമിഴിലും അഭിനേതാക്കള്‍ നേരിട്ട് ഇറങ്ങിയാണ് ഒരു പ്രൊജക്ടാക്കുന്നത്. മലയാളത്തില്‍ നിവിന്‍, ഫഹദ്, ദുല്‍ഖര്‍ ഒക്കെ ഓരോ ടീം ഉണ്ടാക്കി അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങള്‍ ബാക് ടു ബാക് ചെയ്യുകയാണ്. പക്ഷേ ഞാനിതു വരെ സിനിമയെ ബിസിനസായി കണ്ടിരുന്നില്ല.””

“”എനിക്ക് വരുന്ന വേഷങ്ങള്‍ ചെയ്യുന്നു എന്നല്ലാതെ മറ്റൊന്നും ആലോചിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ തന്നെ എനിക്കൊരു ടീം ഉണ്ടാക്കി ഞങ്ങള്‍ പ്ലാന്‍ ചെയ്ത്, അതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇനി സിനിമയ്ക്കായി എഫര്‍ട്ട് ഇട്ട് ഇറങ്ങാന്‍ തന്നെയാണ് തീരുമാനം”” എന്നാണ് അജ്മലിന്റെ വാക്കുകള്‍.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍