'എന്നെങ്കിലും കാണുകയാണെങ്കില്‍ ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ച് ഞാന്‍ മാപ്പ് പറയും'

ബിനീഷ് ബാസ്റ്റിനു വേണ്ടി അനില്‍ രാധാകൃഷ്ണ മേനോന്റെ കാലുപിടിച്ച് താന്‍ മാപ്പ് പറയുമെന്ന് നടന്‍ അജയ് നട്‌രാജ്. അനില്‍ രാധാകൃഷ്ണ മേനോന്‍ ചെയ്യാത്ത തെറ്റിനാണ് ഒരു സമൂഹത്തിന്റെ മുഴുവന്‍ പഴി കേട്ടതെന്നും അവയെ എല്ലാം ചെറുപുഞ്ചിരിയോടെ നേരിട്ട അദ്ദേഹം നല്ല വ്യക്തിയാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അജയ് പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ രൂപം…

“ഈ മനുഷ്യനെ ഞാന്‍ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല , ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തില്‍ മനസിലായൊരു കാര്യം. യാതൊരു തെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി അമ്മയ്ക്ക് വിളിച്ചതു പോലും ചെറുപുഞ്ചിരിയോടെ നിങ്ങള്‍ അത് കൈകാര്യം ചെയ്ത രീതിയുണ്ടല്ലോ. മുത്താണ് അനിലേട്ടാ നിങ്ങള്‍. എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍ കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാന്‍ മാപ്പു പറയും.”

ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രശ്നം കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പായിരുന്നു. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ സമവായ ചര്‍ച്ചയിലാണ് പ്രശ്നം ഒത്തുതീര്‍പ്പായത്. ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്നും ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്നുമാണ് ഫെഫ്ക വിലയിരുത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ