"പറ്റിപ്പോയതാ മോനെ എന്ന് അവളുടെ അമ്മ പറഞ്ഞു " കാമുകന് അയച്ചു കൊടുത്ത ചിത്രങ്ങള്‍ കണ്ട് ഞെട്ടിയെന്ന് ആദിത്യന്‍ ജയന്‍

അമ്പിള ദേവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന്‍. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ക്കാരിയായ വീട്ടമ്മയുമായി ആദിത്യന്‍ പ്രണയത്തിലാണെന്ന ആരോപണങ്ങളുമായി അമ്പിളി രംഗത്തെത്തിയത്. പിന്നാലെ അമ്പിളി പറയുന്നത് കള്ളമാണെന്നും തെളിവുകള്‍ താന്‍ നല്‍കാമെന്നും ആദിത്യന്‍ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചിരുന്നു.

വിവാഹത്തിന് മുമ്പും അതിന് ശേഷവും അമ്പിളിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും, അയാള്‍ നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നു എന്നാണ് ആദിത്യന്‍ സമയം മലയാളത്തോട് പ്രതികരിച്ചിരിക്കുന്നത്. നിരന്തരമായി കോളുകള്‍ വന്നപ്പോള്‍ ആരാധകനാണ് എന്നാണ് അമ്പിളിയും മാതാപിതാക്കാളും തന്നോട് പറഞ്ഞിരുന്നത് എന്ന് ആദിത്യന്‍ പറയുന്നു.

വിവാഹം കഴിഞ്ഞ് ആദ്യ ദിവസം തന്നെ ഫോണ്‍ വന്നു. അപ്പോള്‍ അമ്മയ്ക്ക് കൊടുത്തു. ഫോണുമായി അമ്പിളിയുടെ അമ്മ പോകും. പിന്നെയും പിന്നെയും ഈ കോളുകള്‍ വരുമ്പോള്‍ ഇവര്‍ ടെന്‍ഷന്‍ ആകുന്നത് കാണുന്നുണ്ടെന്ന് ആദിത്യന്‍ പറയുന്നു. മൊബൈല്‍ എടുത്തില്ലേല്‍ ലാന്‍ഡ് ലൈനില്‍ വിളിക്കും, അതും എടുത്തില്ലേല്‍ അച്ഛനെ വിളിക്കും, ഇല്ലെങ്കില്‍ അവരുടെ അമ്മയുടെ ഫോണില്‍.

ആരാ ആന്റി ഇതെന്ന് ചോദിച്ചപ്പോള്‍ ആരാധകനാണ് മോനേ എന്നാണ് പറഞ്ഞത്. ഒരു ദിവസം കുടുംബമായി കാറില്‍ വരുമ്പോള്‍ കോള്‍ വന്നു. നെറ്റ് നമ്പരാണ്. താന്‍ കോള്‍ എടുത്തു. ആരാന്ന് ചോദിച്ചപ്പോള്‍ ഷിജുവാണ്, ഷിജു മേനോന്‍ എന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ അമ്പിളിയുണ്ടോന്ന് ചോദിച്ചു. അമ്പിളി തിരക്കില്‍ ആണ് എന്ന് പറയാന്‍ ആംഗ്യം കാണിച്ചു, അങ്ങനെ പറയുകയും ചെയ്തു.

ആരാണ് എന്ന് ചോദിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. അമ്പിളിയോട് ചോദിച്ചപ്പോള്‍ യുകെയില്‍ ഉള്ള ആരാധകന്‍ ആണ് തലവേദനയാണ് എന്ന് പറഞ്ഞു. പിറ്റേ ദിവസം അയാള്‍ മെസഞ്ചറില്‍ തന്നോട് ചാറ്റ് ചെയ്തു. ഇറിറ്റേറ്റിംഗ് ആയ മെസേജുകള്‍ വന്നു. നമുക്ക് മെസേജ് ചെയ്യാന്‍ പറ്റില്ല. അപ്പോള്‍ ഇവന്‍ ബ്ലോക്ക് ചെയ്യും. അതിന്റെ പേരില്‍ താന്‍ മദ്യപിച്ചു.

അമ്പിളിയോട് ചോദിച്ചപ്പോള്‍ തന്നെ കല്യാണം ആലോചിച്ച ആളാണെന്ന് പറഞ്ഞു. അത്ര ശരിയല്ലെന്ന് തോന്നിയപ്പോള്‍ വേണ്ടെന്ന് വെച്ചു. ചാറ്റിംഗ് ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല ഏട്ടാ എന്ന് പറഞ്ഞു. ഇടയ്ക്ക് അമ്മയുടെ ഫോണില്‍ വിളിക്കും അത്രയേ ഉള്ളൂവെന്ന് പറഞ്ഞു. അതും താന്‍ വിശ്വസിച്ചു.

തങ്ങള്‍ ബീച്ചിലൊക്കെ പോയി വരുമ്പോള്‍ ഇയാളുടെ മെസഞ്ചറില്‍ നിന്ന് തുരുതുരാ ഇമേജ് വരുന്നു. ഈ ഇമേജ് നോക്കുമ്പോള്‍ കണ്ടപ്പോള്‍ അമ്പിളി പറഞ്ഞതെല്ലാം നുണയാണെന്ന് മനസിലായി. അവര്‍ ഈ വ്യക്തിയുമായി ചാറ്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോസൊക്കെ തനിക്കും അയച്ചിട്ടുണ്ട്.

ഒരേസമയത്ത് രണ്ട് പേരെ ഈ സ്ത്രീ ഒരുമിച്ച് കൊണ്ടു പോവുകയാണ്. ഇതിന്റെ പേരില്‍ വീട്ടില്‍ ഉണ്ടായ ബഹളം ചെറുതൊന്നുമല്ല. അമ്പിളി ഗര്‍ഭിണിയായതിന് ശേഷമുണ്ടായ സംഭവമാണിത്. ഇവളെ തനിക്ക് അന്ന് തകര്‍ത്ത് കളയാമായിരുന്നു താന്‍ ചെയ്തില്ല. പറ്റിപ്പോയതാ മോനെ എന്ന് അവളുടെ അമ്മ പറഞ്ഞതായും ആദിത്യന്‍ വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ