ഇവനൊക്കെ വല്ല ഭാവവും വരുമോ , അഭിനയിക്കാന്‍ നടക്കുന്നു, ആ പ്രമുഖ നടന്റെ അധിക്ഷേപം തളര്‍ത്തി; വെളിപ്പെടുത്തലുമായി യുവനടന്‍

സാന്ത്വനം പരമ്പരയിലെ കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ നേടുകയാണ് യുവതാരം അച്ചു സുഗന്ധ്. അഭിനയമോഹിയായ തനിക്ക് പിന്തുണ നല്‍കിയത് അച്ഛന്‍ ആണെന്ന് അച്ചു ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു. കുട്ടിക്കാലത്ത് അച്ഛന്‍ ഗള്‍ഫിലായിരുന്നുവെന്നും അദ്ദേഹം നാട്ടിലേക്ക് വരുമ്‌ബോള്‍ കുറേ സിനിമാ സി.ഡികള്‍ കൊണ്ടു വരും അതൊക്കെ കാണുന്നതായിരുന്നു പ്രധാന ഹോബിയെന്നും അച്ചു പറഞ്ഞു. തന്റെ ജീവിതത്തില്‍ സിനിമാമോഹം മൂലമുണ്ടായ ഒരു ദുരനുഭവവും അച്ചു പങ്കുവെച്ചു.
അച്ചുവിന്റെ വാക്കുകള്‍

എനിക്കു വേണ്ടി അച്ഛന്‍ പലരോടും അവസരം ചോദിച്ചിട്ടുണ്ട്. അതിലൊരാള്‍ അവസരം നല്‍കാമെന്നു പറഞ്ഞ് അച്ഛനെ കൊണ്ട് അയാളുടെ വീട്ടിലെ ഒരുപാട് ജോലികള്‍ ചെയ്യിച്ചു. അതെല്ലാം തീര്‍ന്നതോടെ കൈമലര്‍ത്തി. ആ സംഭവം അച്ഛനെ ഒരുപാട് വിഷമിപ്പിച്ചു. പക്ഷേ അച്ഛന് വാശിയായി.

വേദനിപ്പിക്കുന്ന ഒരു സംഭവം സെറ്റില്‍വച്ചുണ്ടായി. “”ഞാന്‍ ഒരു നടനെ പരിചയപ്പെട്ടു. നായകനായി കരിയര്‍ തുടങ്ങിയ, അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ് അദ്ദേഹം. സംസാരിക്കുന്നതിനിടയില്‍ എന്റെ അഭിനയമോഹം അദ്ദേഹത്തോട് വെളിപ്പെടുത്തി. അല്‍പ്പ നേരം കഴിഞ്ഞ് കോസ്റ്റ്യൂമര്‍ ചേട്ടന്‍ എന്റെ അടുത്തേക്ക് വന്നു. “നീ എന്തിനാ അവരോട് ഇതൊക്കെ പറയുന്നേ, എല്ലാവരും തളര്‍ത്താനേ നോക്കൂ” എന്നു പറഞ്ഞു. ഞാന്‍ കാര്യം എന്താണ് എന്നു ചോദിച്ചപ്പോള്‍ ചേട്ടന്‍ പറഞ്ഞത് ഇങ്ങനെയാണ്. “നീ പോയി കഴിഞ്ഞപ്പോള്‍ അയാള്‍ നിന്നെ പരിഹസിച്ച് സംസാരിച്ചു. ദേ ഒരുത്തന്‍ അഭിനയിക്കാന്‍ നടക്കുന്നു.

“ഇവനൊന്നും വേറെ പണിയില്ലേ. അവന്റെയൊക്കെ മുഖത്ത് വല്ല ഭാവവും വരുമോ ?” എന്നായിരുന്നു ആ നടന്‍ കൂടെ ഉണ്ടായിരുന്നവരോടു പറഞ്ഞ്. ഇക്കാര്യം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും വേദനിച്ചു. കരഞ്ഞു. എന്റെ രൂപത്തെ സംബന്ധിച്ച് അപകര്‍ഷതാബോധം തോന്നി. അഭിനയം എനിക്കു യോജിക്കില്ല എന്ന ചിന്ത ശക്തമായി.”” അച്ചു പറയുന്നു

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്