ഷാരൂഖിന് ഒപ്പം പുതിയ ചിത്രം; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ആഷിഖ് അബു

ബോളിവുഡിന്റെ കിംഗ് ഖാനായ ഷാരൂഖ് ഖാനും സംവിധായകന്‍ ആഷിഖ് അബുവും ഒരുമിക്കുന്നുവെന്ന വാര്‍ത്ത വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ആഷിഖ്. ഷാരൂഖ് ഖാനോട് ഒരു സിനിമയുടെ കഥ പറഞ്ഞുവെന്നും അദ്ദേഹത്തിന് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചെന്നും ആഷിഖ് അബു വ്യക്തമാക്കി. തമിഴ് ഓണ്‍ലൈന്‍ ചാനലായ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ ആണ് ആഷിഖ് അബു വരാനിരിക്കുന്ന സിനിമയെ കുറിച്ച് വ്യക്തമാക്കിയത്.

തങ്ങള്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ പോയി അദ്ദേഹത്തോട് ഒരു ഐഡിയ പറഞ്ഞു എന്നും അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്‌തെന്നും ആഷിക് അബു പറയുന്നു. ആ ഐഡിയ ഇപ്പോള്‍ ശ്യാം പുഷ്‌ക്കരന്‍ വലുതാക്കി കൊണ്ടിരിക്കുകയാണ് എന്നും ഇപ്പോഴുള്ള മറ്റു തിരക്കുകള്‍ ഷാരൂഖ് ഖാനും തങ്ങളും തീര്‍ത്തു കഴിഞ്ഞാല്‍ ആ ചിത്രം സംഭവിക്കുമെന്നും ആഷിഖ് അബു പറയുന്നു.

ആ ചിത്രം ഒരു ആക്ഷന്‍ സിനിമ ആയിരിക്കുമെന്നും ആഷിക് അബു പറയുന്നുണ്ട്. ഫിലിം ഫെയറിന്റെ ജിതേഷ് പിള്ള വഴിയാണ് തങ്ങള്‍ ഷാരൂഖ് ഖാന്റെ മുന്നില്‍ എത്തിയത് എന്നും ആഷിഖ് അബു പറയുന്നു.

ടോവിനോ തോമസ് നായകനായ നാരദന്‍ ആണ് ആഷിഖ് അബു സംവിധാനം ചെയ്തു ഇനി പുറത്തു വരാന്‍ പോകുന്ന ചിത്രം. ഇത് കൂടാതെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അഭിനയിക്കുന്ന നീലവെളിച്ചം എന്ന ചിത്രവും ആഷിഖിന് മലയാളത്തില്‍ ഒരുക്കാനുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ