ലാലേട്ടനൊപ്പമുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാന്‍, അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്: ആഷിഖ് അബു

മോഹന്‍ലാല്‍ ആഷിഖ് അബുവിന്റെ ചിത്രത്തില്‍ നായകനാകുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയ്ക്ക് ശേഷം ആഷിഖ് അബുവിന്റെ ചിത്രം ആരംഭിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് നിഷേധിച്ചു കൊണ്ട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. അങ്ങനെയൊരു സിനിമയുടെ ചര്‍ച്ച നടന്നിട്ടില്ല എന്നാണ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയത്. തന്റെ ഭാവി പ്രോജക്റ്റുകളെ കുറിച്ചുള്ള ചോദ്യത്തില്‍ മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചും മറുപടി നല്‍കിയിരിക്കുകയാണ് ആഷിഖ് അബു.

”ലാലേട്ടനുമൊത്തുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാനാണ്. അതിന്റെ ആലോചനകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എല്ലാം ഒത്തുവരുന്ന സമയം ആ സിനിമ സംഭവിക്കുമെന്നാണ് എന്റെ വിശ്വാസം” എന്ന് ആഷിഖ് അബു മാതൃഭൂമി വാരാന്തപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ടൊവിനോ തോമസ് നായകനാകുന്ന നാരദന്‍ ആണ് ആഷിഖ് അബുവിന്റെതായി റിലീസിനെത്തുന്ന ഏറ്റവും പുതിയ ചിത്രം. അതേസമയം, ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രവും ആഷിഖിന്റെ ആലോചനയിലുണ്ട്.

അതിനും കുറച്ച് കാത്തിരിക്കേണ്ടി വരുമെന്ന് സംവിധായകന്‍ പറയുന്നു. ശ്യാം പുഷ്‌കരന്റെ തന്നെ തിരക്കഥയില്‍ ഷാരൂഖ് ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രവും ആഷിഖ് അബുവിന്റെ ആലോചനയിലുണ്ട്. ഷാരൂഖിനെ കണ്ടതായും സിനിമയുടെ ആശയം പറഞ്ഞതായും സംവിധായകന്‍ വ്യക്തമാക്കി.

Latest Stories

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം