വൈറസിലെ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധികളെ ചൂണ്ടിക്കാണിച്ച് അവരെ കുറിച്ച് പറഞ്ഞു തന്നത് ടീച്ചറാണ്: ആഷിഖ് അബു

നിപ കാലത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ആഷിക് അബു ചിത്രം “വൈറസ്” തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ എല്ലാ താരങ്ങളും അവരുടെ വേഷങ്ങള്‍ മികവുറ്റതാക്കിയെന്നും ചെറിയ വേഷത്തില്‍ എത്തിയവര്‍ പോലും വിസ്മയിപ്പിച്ചു എന്നാണ് പ്രേക്ഷക പ്രതികരണം. സിനിമയില്‍ കണ്ട ഓരോ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥ പ്രതിനിധികളെ ചൂണ്ടിക്കാണിച്ച് അവരെക്കുറിച്ച് പറഞ്ഞുതന്നത് കെ.കെ ശൈലജ ടീച്ചറാണെന്നാണ് ആഷിഖ് അബു പറയുന്നത്.

“സിനിമയുടെ ആശയം മന്ത്രിയുമായി സംസാരിച്ചിരുന്നു. ഒന്നര മണിക്കൂര്‍ ഇരുന്ന് ടീച്ചര്‍ മുഴുവന്‍ കാര്യങ്ങളും പറഞ്ഞു. ഓരോ ആളുകളെയും ഹാന്‍ഡ്പിക് ചെയ്ത് ക്യാരക്ടേഴ്‌സ് പറഞ്ഞു. കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധികളെ ചൂണ്ടിക്കാണിച്ച് അവരെ കുറിച്ച് പറഞ്ഞു തന്നത് ടീച്ചറാണ്. ഒരിക്കലും ഞാനാണിതിന്റെ ആളെന്ന് ടീച്ചര്‍ പറഞ്ഞിട്ടില്ല. സിനിമ ശാസ്ത്രീയമായിരിക്കണമെന്നും ഒരിക്കലും ഡോക്യുമെന്ററി ആകരുതെന്നും ടീച്ചര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.” മനോരമയുമായുള്ള അഭിമുഖത്തില്‍ ആഷിഖ് അബു പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹമാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ തുടങ്ങി വന്‍താരനിരയാണ് വൈറസില്‍ അണിനിരന്നത്. മുഹ്‌സിന്‍ പെരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ