എന്നെ എന്തിനാണ് ടാര്‍ഗറ്റ് ചെയ്യുന്നത്? ഗ്ലാമര്‍ വേഷം ധരിക്കുന്നതിന് അവഹേളനം; പ്രതികരിച്ച് ആരാധ്യ ദേവി

താന്‍ സിനിമയിലും അഭിമുഖങ്ങളിലും ധരിക്കുന്ന വേഷത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടി ആരാധ്യ ദേവി. ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ലെന്ന് ആരാധ്യ നേരത്തെ പറഞ്ഞത് ട്രോളുകളില്‍ നിറഞ്ഞിരുന്നില്ല. എന്നാല്‍ അന്ന് അങ്ങനെ പറഞ്ഞതില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് നടി അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന നെഗറ്റിവിറ്റിക്കും ട്രോളുകള്‍ക്കുമെതിരെയാണ് ഇപ്പോള്‍ ആരാധ്യ രംഗത്തെത്തിയിരിക്കുന്നത്.

”ഞാന്‍ സിനിമയിലും അഭിമുഖങ്ങളിലും ധരിക്കുന്ന വസ്ത്രങ്ങളെ നെഗറ്റീവ് കമന്റുകളും ട്രോളുകളും പങ്കുവച്ച് വിമര്‍ശിക്കുന്നത് കണ്ടു. മറ്റ് നടിമാരും ഇതുപോലെ തന്നെയാണ് വസ്ത്രം ധരിക്കുന്നത്, പിന്നെ എന്തിനാണ് എന്നെ മാത്രം ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്നത്? ഞാന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ലെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ക്യാമറയെ അഭിമുഖീകരിക്കുന്നതിനും സിനിമയെ മനസിലാക്കുന്നതിനും മുമ്പാണ്.”

”മറ്റ് വ്യക്തികളെ പോലെ കരിയറിന്റെ ആവശ്യപ്രകാരം എന്റെ വീക്ഷണവും കാഴ്ചപ്പാടുകളും മാറും. സാരി എന്ന സിനിമ വന്നപ്പോള്‍, കഥയും കഥാപാത്രവുമാണ് എന്നെ ആകര്‍ഷിച്ചത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഗ്ലാമര്‍ സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമെന്ന് ഞാന്‍ മനസിലാക്കി. ഒരു നടിയായതിന് ശേഷം, മറ്റ് നടിമാര്‍ ചെയ്യുന്നത് പോലെ ഓരോ സന്ദര്‍ഭത്തിന് അനുസരിച്ച് വ്യത്യസ്തമായി ഞാന്‍ വസ്ത്രധാരണം ചെയ്യണം.”


”എന്നെ ട്രോളുന്നവരോട് പറയട്ടെ, നിങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍, എനിക്ക് എന്നെ കുറിച്ചുള്ള ധാരണയില്‍ എന്നെ നെഗറ്റീവ് ആയി കമന്റ് ചെയ്യണം എന്നുണ്ടെങ്കില്‍, അത് ഞാന്‍ നിങ്ങളുടെ വിധി നിര്‍ണയത്തിന് വിടുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍, ഞാന്‍ ചെയ്യാം എന്നേറ്റ കഥാപാത്രത്തോട് പരിപൂണ്ണമായി നീതി പുലര്‍ത്തേണ്ടതുണ്ട്. എന്റെ തീരുമാനങ്ങള്‍, എന്റെ ദൃഢവിശ്വാസത്തില്‍ ഊന്നിയാവും, മറ്റുള്ളവരുടെ നെഗറ്റിവിറ്റിയെ അപേക്ഷിച്ചല്ല.”

”എനിക്ക് താല്‍പ്പര്യമുള്ളടുത്തോളം ഞാന്‍ ഏത് വേഷവും ചെയ്യും. ആ കഥാപാത്രത്തോടും സിനിമയോടും ഞാന്‍ നീതി പുലര്‍ത്തും. എന്റെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി. അല്ലാത്തവരോട് പറയട്ടെ, എന്റെ യാത്ര എന്റെത് മാത്രമാണ്. എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ ക്യാമറയുടെ മുന്നില്‍ എത്തിയ അതേ ആത്മവിശ്വാസത്തോടും പാഷനോടും കൂടി ഞാന്‍ ചെയ്യും. ജീവിതം എന്റെതാണ്, തീരുമാനങ്ങളും” എന്നാണ് ആരാധ്യ പറയുന്നത്.

അതേസമയം, രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആരാധ്യയുടെ ആദ്യ സിനിമ ഫെബ്രുവരി 28ന് ആണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ആര്‍ജിവിയും ആരാധ്യയും ഇപ്പോള്‍. സിനിമയില്‍ ഒരുപാട് ഗ്ലാമര്‍ രംഗങ്ങളുണ്ടെന്ന് നേരത്തെ പുറത്തെത്തിയ ട്രെയ്‌ലറില്‍ നിന്നും ഗാനത്തില്‍ നിന്നും വ്യക്തമാണ്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ