അച്ഛന്റെ ആസ്തി ആയിരം കോടിക്ക് മുകളിൽ; മകന്റെ സഞ്ചാരം ഓട്ടോയിൽ; കാരണം പറഞ്ഞ് ജുനൈദ് ഖാൻ

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ ആസ്തി 1800 കോടിക്ക് മുകളിലാണ്. എന്നിരുന്നാലും മകൻ ജുനൈദ് ഖാൻ സഞ്ചരിക്കുന്നത് ഓട്ടോറിക്ഷയിലാണ്. നിരവധി പേരാണ് ജുനൈദിന്റെ ഈ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ ലളിത ജീവിതം തിരഞ്ഞെടുത്തതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജുനൈദ് ഖാൻ. സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള സ്വാതന്ത്ര്യം പപ്പ നൽകിയിട്ടുണ്ടെന്നാണ് ജുനൈദ് ഖാൻ പറയുന്നത്.

“സ്വകാര്യ ജീവിതം തെരഞ്ഞെടുക്കുന്നതിന് പപ്പ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ലളിത ജീവിതം നയിക്കാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്, അതിൽ അദ്ദേഹം ഇടപെടാറില്ല. ഞങ്ങളെ അഭിനന്ദിക്കാറുണ്ട്. ഒരിക്കലും അത് ചെയ്യൂ ഇത് ചെയ്യൂ… എന്നിങ്ങനെ നിർദേശിക്കാറില്ല. ഞങ്ങളുടെ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കാനാണ് അദ്ദേഹം പറയുന്നത്.

പപ്പയുടെ കൈയിൽ എല്ലാത്തിനും പരിഹാരമുണ്ട്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. സിനിമാ പരാജയങ്ങൾ അദ്ദേഹത്തെ ബാധിക്കുന്നുണ്ട്. എന്നാൽ സമയമെടുത്ത് അതിനെക്കുറിച്ച് പഠിച്ച്, തെറ്റ്സംഭവിച്ചത് എവിടെയെന്ന് കണ്ടെത്തി തിരുത്തി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. അതാണ് ഏറ്റവും നല്ല മാർഗമെന്നാണ് എനിക്കും തോന്നുന്നത്.” എന്നാണ് ജുനൈദ് ഖാൻ 33333 പറയുന്നത്.

അതേസമയം ജുനൈദ് ഖാന്റെ ആദ്യ ചിത്രം ‘മഹാരാജ്’ നെറ്റ്ഫ്ലികസിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നേരത്തെ മതവികാരം വ്രണപ്പെടുമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജിയിൽ ചിത്രത്തിന്റെ റിലീസ് തടഞ്ഞത് വലിയ വിവാദമായിരുന്നു.

1862ലെ മഹാരാജ് ലിബല്‍ കേസാണ് ചിത്രത്തിന്റെ പ്രമേയം. പുഷ്ടിമാര്‍ഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ട് നടന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച നാനാഭായ് റുസ്തംജി റാനീനക്കും ലേഖനമെഴുതിയ കര്‍സന്ധാസ് മുല്‍ജിയ്ക്കും എതിരായി ആത്മീയനേതാവായിരുന്ന യാദുനാഥ്ജി ബ്രിജ്രതന്‍ജി മഹാരാജ് നല്‍കിയ കേസ് ആണ് മഹാരാജ് ലൈബല്‍ കേസ്.

https://youtu.be/37SQEtzeb78?si=IFbEEvVEc0m4tn4z

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും