'സ്ത്രീകള്‍ ദുഷ്ടകഥാപാത്രങ്ങള്‍ പിന്നെ അവിഹിതവും'; യഥാര്‍ത്ഥ സംഭവങ്ങള്‍ക്ക് സീരിയലുകള്‍ കാരണമാകുന്നുവെന്ന് ആദം അയൂബ്

സീരിയലുകള്‍ സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായാണ് ചിത്രീകരിക്കുന്നതെന്ന് നടനും സംവിധായകനുമായ ആദം അയൂബ്. ആദ്യ കാലങ്ങളില്‍ സീരിയല്‍ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ആദം അയൂബ്. എല്ലാ സീരിയലുകളും പറയുന്ന കഥ ഒന്ന് തന്നെയാണ്. സ്ത്രീകള്‍ ദുഷ്ട കഥാപാത്രങ്ങളും പിന്നെ അവിഹിതവും തന്നെയാണ് പ്രധാന പ്രമേയമെന്നും അദ്ദേഹം പറയുന്നു.

മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തിലാണ് ആദം അയൂബ് ഇക്കാര്യം പറഞ്ഞത്. ആദം അയൂബിന്റെ വാക്കുകള്‍: ‘ നെഗറ്റീവ് ആയിട്ടുള്ള സന്ദേശങ്ങള്‍തന്നെയാണു ഭൂരിപക്ഷം സീരിയലുകളും സമൂഹത്തിനു നല്‍കുന്നത്. മിക്കവാറും എല്ലാ സീരിയലുകളുടെ കഥയ്ക്കും സാമ്യമുണ്ട്. സ്ത്രീകളാണു ദുഷ്ട കഥാപാത്രങ്ങള്‍. എല്ലാത്തിലും അവിഹിതങ്ങളുണ്ട്, കുറ്റകൃത്യങ്ങളുണ്ട്. കുറ്റങ്ങളിലേറെയും ചെയ്യുന്നതു സ്ത്രീകളാണ്. ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് ആണ്‍കുട്ടികളാണു പെണ്‍കുട്ടികളുടെ പുറകെ പോയിരുന്നത്. ഇപ്പോള്‍ നേരെ മറിച്ചാണ്.

സ്ത്രീകള്‍ പുരുഷന്മാരെ ചേസ് ചെയ്യുന്നു, ആഗ്രഹിച്ചയാളെ കിട്ടിയില്ലെങ്കില്‍ കുതന്ത്രങ്ങളില്‍ ഏര്‍പ്പെടുന്നു, കൊലപാതകങ്ങള്‍ വരെ നടത്തുന്നു. ഇത്തരം പിന്തിരിപ്പന്‍ സന്ദേശമാണു സമൂഹത്തിനു അവ കൈമാറുന്നത്. കാമുകനൊപ്പം ചേര്‍ന്നു ഭര്‍ത്താവിനെ കൊല്ലുന്നതു പോലുള്ള (മറിച്ചുള്ളവയുമുണ്ട്) യഥാര്‍ഥ സംഭവങ്ങള്‍ക്കൊക്കെ ഒരുപരിധിവരെയെങ്കിലും പ്രചോദനമാകുന്നതു വീട്ടകങ്ങളില്‍ നിരന്തരം സംപ്രേഷണം ചെയ്യപ്പെടുന്ന സീരിയലുകളാണ്.’

ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാത്തത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും