കഠിനാദ്ധ്വാനിയായ ഒരു ചെറുപ്പക്കാരന്റെ വളരെ പക്വതയുള്ള മറുപടി.. ഇത് വളരെ മനോഹരമാണ്: റിയാസിനെ അഭിനന്ദിച്ച് സന്തോഷ് ടി. കുരുവിള

ന്നാ താന്‍ കേസ്‌കൊട് സിനിമാ വിവാദത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണത്തെ അഭിനന്ദിച്ച് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം മനോഹരമായ മറുപടിയാണ് മുഹമ്മദ് റിയാസ് നല്‍കിയത് എന്ന് സന്തോഷ് ടി. കുരുവിള സമൂഹമാധ്യമത്തിലൂടെ പറഞ്ഞു..

സന്തോഷ് ടി. കുരുവിളയുടെ വാക്കുകള്‍:

ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം വളരെ മനോഹരമായ മറുപടിയാണ് മുഹമ്മദ് റിയാസ് ഇന്ന് നല്‍കിയത്. അതിങ്ങനെയാണ്. ”കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പരസ്യ വാചകത്തെ പറ്റി തല്ല് കൂടേണ്ടതില്ല… അതൊരു സിനിമയാണ്.. അതിനെ അങ്ങനെ തന്നെയെടുക്കുക. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സിനിമ പോലുള്ള കലാ രൂപങ്ങള്‍ക്കോ നമ്മളെ വിമര്‍ശിക്കാം.. നമ്മളെയെന്നല്ല.. ആരെയും വിമര്‍ശിക്കാം..ക്രിയാത്മകമായ വിമര്‍ശനങ്ങളേയും നിര്‍ദേശങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു..സുതാര്യമായ രീതിയില്‍ പ്രശ്‌നങ്ങളെ പരിഹരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്..വിമര്‍ശനങ്ങളെ വ്യക്തിപരമായി ഞാന്‍ സ്വാഗതം ചെയ്യുന്നു.

കേരളം ഉണ്ടായത് മുതല്‍ തന്നെ ഭൂമി ശാസ്ത്ര പരമായ പ്രത്യേകത, വര്‍ഷ പകുതിയോളം നീണ്ടു നില്‍ക്കുന്ന മഴ എന്നിവയൊക്കെ കൊണ്ട് തന്നെ റോഡുകള്‍ തകരാറിലാകുന്നുണ്ട്.. സംസ്ഥാന പാതകള്‍ മാത്രമല്ല. ദേശീയ പാതയുടെ അവസ്ഥയും ഇത് തന്നെ. കഴിയാവുന്നത് പോലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.. ഒരുപാട് മാറ്റവും ഒരുപാട് നല്ല റോഡുകളും നിര്‍മിക്കാനായിട്ടുണ്ട്. പരാതികളും വിമര്‍ശനങ്ങളും സ്വീകരിച്ചു കൊണ്ട് തന്നെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് മുന്നേറാന്‍ നമുക്ക് കഴിയും.”

സ്വന്തം കുടുംബത്തിനു നേരെ പോലും അതിരു കടന്ന,, കണക്കില്ലാത്ത ആക്രോശങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന, ഇപ്പോഴും അതനുഭവിച്ചു കൊണ്ടിരിക്കുന്ന കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരന്റെ വളരെ പക്വതയുള്ള മറുപടി.. ഇത് വളരെ മനോഹരമാണ്.

വിമര്‍ശനങ്ങളെ കേള്‍ക്കാന്‍ അസഹിഷ്ണുത ഇല്ലാത്ത സംവിധാനമാകണം കമ്യൂണിസം. റിയാസ് ആ ആ വാചകത്തെ, ആ പദവിയെ ഇന്നോളം അന്വര്‍ഥമാക്കിയ നേതാവാണ്. അദ്ദേഹത്തിന്റെ ഈയൊരൊറ്റ മറുപടി മതി പരസ്യവും അതിന്മേലുള്ള വാദ പ്രതിവാദങ്ങളുണ്ടാക്കിയ വിദ്വേഷവും മാഞ്ഞു പോകാന്‍..

ഇരുമ്പ് മറകള്‍ കൊണ്ടല്ല..കൊണ്ടും കൊടുത്തും ചര്‍ച്ച ചെയ്തും കേട്ടും,, നാടകം,സിനിമ ഉള്‍പ്പെടെയുള്ള കലാ രൂപങ്ങളെ ഉപയോഗിച്ചുമാണ് നമ്മളീ സംവിധാനം ഇവിടെ വരെയെത്തിച്ചത്..ശരിയായ അടിസ്ഥാനം നമ്മളിവിടെ കെട്ടി തീര്‍ത്തിട്ടുണ്ട്.. അത് വിമര്‍ശനങ്ങളില്‍ ഒലിച്ചു പോകുന്നതല്ല.. ഒരായിരം ബിഗ് സല്യൂട്ട് മുഹമ്മദ് റിയാസ്…സ്വരാജ്യം

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ