'ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങൾ കാണിച്ച ടൊവിനോയുടെ അഭിനയ ജീവിതത്തിൽ ഈ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണ്'; മധുപാൽ

സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നിങ്ങനെ എല്ലാ മേഖലകളില്ലും കഴിവ് തെളിയിച്ച നടനാണ് മധുപാൽ. ഇപ്പോഴിതാ ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രം തല്ലുമാലയെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് മധുപാൽ. ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങൾ കാണിച്ച ടോവിനോയുടെ അഭിനയ ജീവിതത്തിൽ തല്ലുമാലയിലെ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണെന്നാണ് മധുപാൽ പറയുന്നത്. തല്ലുമാല മലയാളത്തിൽ കണ്ടുവന്നിട്ടില്ലാത്ത വളരെ ഡിഫറെന്റ് ആയ ഒരു ചിത്രമാണ്.

ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്. നോൺ ലിനിയർ സിനിമ സ്വഭാവത്തിന്റെ ആരംഭത്തിൽ തലപ്പാവ് ചെയ്തപ്പോൾ കണ്ട പ്രേക്ഷകർ അല്ല ഇപ്പോഴുള്ളത് എന്നനുഭവിപ്പിച്ച ചിത്രമാണിത്. ഇത്തരം ഒരു സിനിമ ചെയ്യണമെങ്കിൽ വളരെ കൃത്യമായ ഒരു തിരക്കഥ ആവശ്യമാണ് അതിന്റെ ബ്രില്യൻസ് ഈ ചിത്രത്തിൽ കാണാം. ഖാലിദ് റഹ്‌മാനും,മുഹ്‌സിൻ പരാരിയും, അഷ്റഫ് ഹംസയും കൂട്ടുകാരും തെളിച്ച വഴിയിലൂടെ പ്രേക്ഷകരും കൂടുന്നു.

ടൊവിനോ തോമസ്, ലുക്മാൻ, ഷൈൻ ടോം ചാക്കോ, കല്യാണി, വിനു പപ്പു കൂടെ സിനിമയെ എൻകേജ് ആക്കുന്ന അഭിനേതാക്കൾ. സ്ട്രിപ്പ് ഓഫ് കോമഡി പോലെ സ്ട്രിപ്പ് ഓഫ് ആക്ഷൻ ഴോണർ സിനിമ ആണിത്. പുതിയ കാലത്തിന്റെ അഭിരുചിയറിഞ്ഞു ചെയ്ത ഒരു സിനിമ. കാഴ്ചയുടെ നിറപകിട്ട് അറിയണമെങ്കിൽ തിയേറ്ററിൽ തന്നെ പോകണം. ഒരു ആധുനിക നോവൽ പോലെ നരേഷനിൽ പോലും വ്യത്യസ്തമായ സ്വഭാവം ഉണ്ടാക്കുവാൻ ശ്രമിച്ചിട്ടുണ്ട്. പാട്ടും കൂത്തുമായ് ഒരാഘോഷം.

ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങൾ കാണിച്ച ടോവിനോയുടെ അഭിനയ ജീവിതത്തിൽ തല്ലുമാലയിലെ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണ്. ഇനിയുള്ള കാലത്തേക്ക് ഈ നടൻ വിസ്മയങ്ങളുടെ പൂരം തീർക്കും. ലുക്മാൻ മുമ്പ് കണ്ട സിനിമകളിലൊക്കെയുള്ള സ്വഭാവത്തിൽ നിന്നും ഏറെ മാറിയഭിനയിച്ചിരിക്കുന്നു.ചില അത്ഭുതങ്ങൾ ബാക്കി വയ്ക്കുന്നതുപോലെയാണിത്. അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങളിൽ നിന്നും മാറിയ ഒരു ഖാലിദ് റഹ്‌മാൻ ഈ ചിത്രത്തിൽ ഉണ്ട്. ആഷിക് ഉസ്മാൻ, കൂടെ ചേർന്നതിന്.
മുഹ്‌സിൻ പരാരി, അഷ്റഫ് ഹംസ,പ്രാദേശിക ഭാഷയുടെ വാ മൊഴി വഴക്കത്തിന്റെ സൗന്ദര്യം നൽകിയതിന്… അഭിനന്ദനങ്ങൾ.

ഖാലിദ് റഹ്‌മാൻ ആണ് സിനിമയുടെ സംവിധായകൻ. മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്റേതാണ് നിർമ്മാണം. ടൊവിനോയ്ക്കും കല്യാണിയ്ക്കുമൊപ്പ് ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ഗോകുലൻ, സ്വാതി ദാസ് പ്രഭു, അദ്രി ജോ, തുടങ്ങിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിഷ്ണു വിജയ് ആണ് സംഗീതം. മുഹ്സിൻ ആണ് പാട്ടുകളെഴുതിയിരിക്കുന്നതും. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് തല്ലുമാല.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്