'നമ്പർ 20 മദ്രാസ് മെയിലിൽ മോഹൻലാലിനൊപ്പം മമ്മൂട്ടി വരാൻ ഒരു കാരണമുണ്ട്'....;വെളിപ്പെടുത്തലുമായി ഡെന്നിസ് ജോസഫ്

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. ആക്ഷൻ-കോമഡി വിഭാഗത്തിലെത്തിയ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തി ഗംഭീരമാക്കി എന്നതായിരുന്നു. ​ഗസ്റ്റ് റോളിലെത്തിയ മമ്മൂട്ടിയും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ച്ച വെച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടിയെ കൊണ്ടുവരാനുള്ള കാരണം വെളിപ്പെടുത്തി തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്. നിരവധി താരങ്ങൾ അണി നിരന്ന ചിത്രത്തിന്റെ തിരക്കഥ സിനിമ ചിത്രീകരിക്കുന്നതിന് ഒരു ദിവസം മുൻപ് ആണ് എഴുതി തുടങ്ങിയത്. ഒരുപാട് മെൻ്റൽ സ്ട്രസ് അനുഭവിച്ച് താൻ എഴുതിയ തിരകഥയായിരുന്നു അത് എന്ന് പറയുന്നതാകും സത്യം.

ചിത്രത്തിൽ കോട്ടയത്ത് നിന്ന് ക്രിക്കറ്റ് കളി കാണാൻ പോകുന്ന കുറച്ച് കുട്ടികൾ ഒരു കൊലപാതക കേസിൽ പെടുന്നു. അവരെ ട്രെയിലുണ്ടായിരുന്ന ഒരു സെലിബ്രറ്റി രക്ഷിക്കുന്നു എന്ന രീതീയിലാണ് കഥ. ചിത്രത്തിൽ മമ്മൂട്ടിക്ക് പകരം ജ​ഗതി ശ്രീകുമാറിനെ സെലിബ്രറ്റിയായി ഫിക്സ് ചെയ്തത്. ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ട് ടിടിആറിന്റെ റോളുമുണ്ട്. അങ്ങനെ ഒരു ദിവസം മോഹൻലാലാണ് തന്നോട് മമ്മൂട്ടിയെ ആ ​ഗസ്റ്റ് റോളിലേയ്ക്ക് കൊണ്ടു വരുന്നതിനെപ്പറ്റിയും പറയുന്നത്.

ജ​ഗതി ചേട്ടന് പകരം മമ്മൂട്ടി ചിത്രത്തിലേയ്ക്ക് വന്നാൽ ആ റോൾ കൂടുതൽ നന്നാകുമെന്നും. ജ​ഗതി ചേട്ടനെ ടിടിആർ ആക്കിയാൽ ആ കഥാപാത്രം കൂടുതൽ രസകരമാകുമെന്നും അദ്ദേഹമാണ് തന്നോട് പറയുന്നത്. അങ്ങനെ ഞങ്ങൾ ജോഷിയോട് പറഞ്ഞ് അദ്ദേഹമാണ് മമ്മൂട്ടിയെ ആ റോളിലേയ്ക്ക് വിളിക്കുന്നത്. മമ്മൂട്ടി ആ കഥാപാത്രം ചെയ്യാൻ സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് മമ്മൂട്ടി ആ ചിത്രത്തിലേയ്ക്ക് വന്നതെന്നും ഡെന്നിസ് കൂട്ടിച്ചേർത്തു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്