'വല്യേട്ടനൊപ്പമുള്ള ആദ്യ ഓണം,ഗോപി ചേട്ടൻ‌ കുടുംബത്തിലേക്ക് വന്നതോടെ പിക്ചർ കംപ്ലീറ്റായി'; അഭിരാമി

​ഗായികയായും അവതാരികയായും അഭിനേത്രിയുമായുമൊക്കെ കഴിവ് തെളിയിച്ച താരമാണ് അഭിരാമി സുരേഷ്. അമൃതയ്ക്ക് പിന്നാലെ മ്യൂസിക്കിന്റെ ചുവട് വെച്ച് പിണണി​ ഗാന രം​ഗത്തെത്തിയ അഭിരാമി സഹോ​ദരി അമൃതയ്ക്കൊപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡും യുട്യൂബ് ചാനലും ​മ്യൂസിക്ക് ഷോകളുമെല്ലാം നടത്താറുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദർ തങ്ങളുടെ കുടുംബാം​ഗമായ ശേഷമുള്ള ആദ്യ ഓണത്തെ കുറിച്ച് ഫിമിലി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അഭിരാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷമുള്ള അമൃതയുടെ ആദ്യ ഓണമായതിനാൽ വളരെ ​ഗംഭീരമായാണ് കൊണ്ടാടിയത്. ഈ ഓണത്തിന് തന്റെ ഏറ്റവും വലിയ സന്തോഷം താൻ സ്വന്തമായി ഒരു കഫേ തുടങ്ങി എന്നതാണ് കഥേ ഉട്ടോപ്യ എന്നാണ് പേരിട്ടിരിക്കുന്നത്. ​തന്റെ ജേർണിയിലെ ഒരു വലിയ മൈൽ സ്റ്റോണാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്.

അതുപോലെ തന്നെ ​ഗോപി ചേട്ടനും ഇപ്രാവശ്യം ഞങ്ങൾക്കൊപ്പം പുതിയ അതിഥിയായി ഓണം ആഘോഷിക്കാനുണ്ട് എന്നതും വലിയ സന്തോഷം പകരുന്നുണ്ട്. അച്ഛനും ചേച്ചിയും താനുമെല്ലാം പാട്ടുമായി ബന്ധമുള്ളവരാണ്. ഇപ്പോൾ ആ പിക്ചറിന് ഒരു കംപ്ലീറ്റ്നസ് വന്നത് പോലെ തോന്നുണ്ടെന്നും അവർ പറ‍ഞ്ഞു.

ഇനി എനിക്കും ഒരു സ്പെയ്സ് അവിടെയുണ്ട്. അതുകൂടി നടന്ന് കഴിയുമ്പോൾ‌ പിക്ചർ കൂടുതൽ പൂർത്തിയാകുമെന്നും അവർ പറഞ്ഞു. ചേട്ടനോടുള്ള കമ്യൂണിക്കേഷൻ കുറച്ച് കൂടി എളുപ്പമാണ്.  പാട്ടാണ് തങ്ങളുടെ എല്ലാം സംസാര വിഷയം അതുകൊണ്ട് തന്നെ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അഭിരാമി പറഞ്ഞു .

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്