'ലിസിയെ വിവാഹം കഴിച്ചതോടെയാണ് പ്രിയദർശന്റെ സമയം തെളിഞ്ഞത്, ഇന്ന് തമിഴ് സിനിമാലോകത്ത് അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയാണ് അവർ'; കലൂർ ഡെന്നീസ്

ഒരു കാലത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ലിസി. സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹത്തെ തുടർന്ന് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും സിനിമയുടെ മറ്റ് ഭാ​ഗങ്ങളിലായി ലിസി സജീവ സാന്നിധ്യമായിരുന്നു. ലിസി-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം തന്നെ വലിയ ഹിറ്റാണ്. നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിനൊടുിൽ ഇരുവരും വേർപിരിയുകയും ചെയ്തിരുന്നു.

ഇപ്പോഴിത ഇരുവരുടേയും ദാമ്പത്യ ജീവിതത്തെ കുറിച്ച് താരങ്ങളുടെ സുഹൃത്തും തിരക്കഥകൃത്തുമായ കലൂർ ഡെന്നിസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിതയും ഇന്നത്തെ മുഖ്യമന്ത്രി സ്റ്റാലിനുമടക്കം രജനീകാന്ത്, കമലഹാസൻ, വിജയ്, അജിത്ത്, വിക്രം, ശരത്ത് കുമാർ, ഗൗതം മേനോൻ, മണിരത്നം, സുഹാസിനി, രാധിക തുടങ്ങി നിരവധി താരങ്ങളുമായി ഏറെ ഇഴയടുപ്പമുള്ള ഏക മലയാളി നടിയാണ് ലിസി.

ലിസിയെ വിവാഹം കഴിച്ചതോടെ പ്രിയദർശൻ രക്ഷപ്പെട്ട് തുടങ്ങി എന്നാണ് കലൂർ ഡെന്നീസ് പറയുന്നത്. ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നു.അഭൂതപൂർവമായ വളർച്ചയായിരുന്നു പിന്നീട് പ്രിയദർശന്റേത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലെ ഏറ്റവും തിരക്കുള്ള സംവിധായകനായി പ്രിയൻ ഉയരങ്ങൾ കീഴടക്കുകയായിരുന്നു.

ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുടെ കയ്യൊപ്പുണ്ടാകുമെന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പ്രിയദർശന്റെ ഉയരങ്ങളിലേക്കുള്ള ഈ ജൈത്രയാത്ര. താൻ തിരക്കഥ എഴുതിയ ഒരു വിവാദ വിഷയം, ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്, തമ്മിൽ തമ്മിൽ, അർജുൻ ഡെന്നിസ് തുടങ്ങിയ തന്റെ അപൂർവം ചിത്രങ്ങളിൽ മാത്രമെ ലിസി അഭിനയിച്ചിട്ടുള്ളു.

അന്നത്തെ കാലത്ത് ബാലചന്ദ്രമേനോൻ, പ്രിയദർശൻ, ഭരതൻ, ജോഷി, ഐ.വി ശശി, കെ.ജി ജോർജ്, പത്മരാജൻ, മോഹൻ തുടങ്ങിയ എല്ലാ പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം അഭിനേതാക്കളിലൊരാളാണ് ലിസി.

വളരെ കുറച്ച് ചിത്രത്തിൽ മാത്രമേ ലിസി അഭിനയിച്ചിട്ടുള്ളു.സ്വന്തമായി റിക്കാർഡിങ് സ്റ്റുഡിയോകളുടേയും ഡബ്ബിങ് തിയേറ്ററുകളുടെ നടത്തിപ്പുമായി ചെന്നൈയിൽ സിനിമയുടെ ഉള്ളിൽ തന്നെ ലിസി ഉണ്ടായിരുന്നുവെന്നും ഇന്നും അങ്ങനെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി