'അന്ന് ആ ചിത്രത്തിന്റെ സെറ്റില്‍വെച്ച് ജോഷി സാര്‍ എന്നെ തല്ലിയിട്ടുണ്ട്, പക്ഷെ അത് ദേഷ്യം കൊണ്ടായിരുന്നില്ല'; ഷമ്മി തിലകന്‍

മറ്റുള്ളവരോടുള്ള ദേഷ്യം തീര്‍ക്കാന്‍ സെറ്റില്‍ ജോഷി സാര്‍ തന്നെ തല്ലിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്വന്റി 20യുടെ സെറ്റില്‍ വെച്ച് ജോഷി തല്ലിയതിനെ പറ്റിയും പാപ്പന്റെ വിശേഷങ്ങളെപ്പറ്റിയും ഷമ്മി തിലകന്‍ പറഞ്ഞത്. ജോഷിയുടെ ദേഷ്യം എന്ന് പറയുന്നത് ദേഷ്യമല്ല ഒരു തരം സ്നേഹമാണെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.

തന്നെ ട്വന്റി 20 സെറ്റില്‍ വെച്ച് ജോഷി സാര്‍ അടിച്ചിട്ടുണ്ട്. അദ്ദേഹം തല്ലിയാല്‍ താന്‍ കൊണ്ട് നില്‍ക്കും അത്രയ്ക്ക് ബഹുമാനമാണ് തനിക്ക് അദ്ദേഹത്തോട്. മറ്റുവള്ളവരോടുള്ള ദേഷ്യം തീര്‍ക്കാനാണ് ട്വിന്റി 20യുടെ സെറ്റില്‍ ജോഷി സാര്‍ തന്നെ തല്ലിയത്. സമാധാനപ്പെടുത്താന്‍ പോയപ്പോഴാണ് തനിക്ക് തല്ല് കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാപ്പൻ സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് നടന്ന സംഭവത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. പാപ്പനില്‍ അമ്മയോട് തന്റെ കഥാപാത്രം ഫോണില്‍ സംസാരിക്കുന്ന ഒരു സീനില്‍ ആദ്യം ഡബ് ചെയ്ത രീതി ജോഷി സാറിന് ഇഷ്ടപ്പെട്ടിരുന്നില്ല. ആ സീനില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്നും അത് ഡബ്ബ് ചെയ്ത് കഴിഞ്ഞ് വന്നപ്പോള്‍ ജോഷി സാര്‍ വിളിച്ചെന്നും ഷമ്മി തിലകന്‍ പറയുന്നു.

ജോഷി സാര്‍ വിളിച്ച വിളി താന്‍ ഒരിക്കലും മറക്കില്ല അത്രയും സിരീയസായിട്ടാണ് അദ്ദേഹം അന്ന് തന്നോട് സംസാരിച്ചത്. ഫോൺ എടുത്തപ്പോൾ തന്നെ ദേഷ്യത്തോടെ എന്താണ് നീ ചെയ്ത് വെച്ചിരിക്കുന്നത് എന്നാണ് ചോദിച്ചത്. പിന്നീട് അദ്ദേഹം ആ സീനിനെപ്പറ്റി പറയുമ്പോഴാണ് തനിക്ക് ആ ഫീല്‍ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ