'അന്ന് ഇങ്ങനെയല്ലായിരുന്നു, ഇപ്പോൾ എല്ലാം മാറി എല്ലാവർക്കും സ്വന്തം കാര്യം, പക്ഷേ ഇതാണ് നല്ലത്'; നിത്യ ദാസ്

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നിത്യ ദാസ്. ഇപ്പോഴിതാ തന്റെ തിരിച്ചു വരവിനെക്കുറിച്ചും മലയാള സിനിമയിൽ ഇ കാലയളവിൽ വന്ന മാറ്റത്തെക്കുറിച്ച് നിത്യ ദാസ് പറ‍ഞ്ഞ കാര്യങ്ങളാണ് ശ്ര​ദ്ധ നേടുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അവർ മനസ്സ് തുറന്നത്.

താനൊക്കെ അഭിനയിക്കുന്ന സമയത്ത് നിന്നും ഇപ്പോൾ വളരെ വ്യത്യാസമുണ്ട്. ഇപ്പോൾ എല്ലാവരും അവരവരുടെ കാര്യം ചെയ്ത് പോവുന്ന രീതി ആണ്. പണ്ടൊന്നും അങ്ങനെയല്ല, പറക്കും തളികയിൽ അഭിനയിക്കുമ്പോൾ ബസിലായിരുന്നു തങ്ങൾ ഷൂട്ട് ചെയ്തത്. ആ ബസ് തന്നെയായിരുന്നു തങ്ങളുടെ വീടെന്നും അവർ പറഞ്ഞു

താനും ദിലീപേട്ടനും അശോകേട്ടനുമെല്ലാം ഭക്ഷണം കഴിക്കുന്നതും കിടന്നുറങ്ങുന്നതുമെല്ലാം ആ ബസിൽ തന്നെ ആയിരുന്നു. ഇപ്പോൾ ആ രീതി ഒക്കെ മാറി. രണ്ടും രണ്ട് സ്റ്റെെൽ ആണ്. ശരിക്കും പറഞ്ഞാൽ ഇന്നത്തെ രീതിയാണ് തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്നും നിത്യ പറഞ്ഞു.

കൂട്ടുകുടുംബമാണോ സ്വന്തം കുടുംബമാണോ ഇഷ്ടമെന്ന് നമ്മൾ ചോദിക്കില്ലേ, അതും നല്ലതാണ് ഇതും നല്ലതാണ്. പക്ഷെ തനിക്ക് കുറച്ച് കൂടി കംഫർട്ടബിൾ ആയി തോന്നിയിട്ടുള്ളത് ഇപ്പോഴത്തെ രീതിയാണെന്നും’ നിത്യ ​ദാസ്  കൂട്ടിച്ചേർത്തു.

നീണ്ട ഇടവേളയ്ക്ക് ശേഷം നിത്യ ദാസ് തിരിച്ച് വരവ് നടത്തിയ സിനിമയാണ് പള്ളിമണി.അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്വേത മേനോൻ, കൈലാഷ്, ദിനേശ് പണിക്കർ എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ