'സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു, പക്ഷെ വളരെ സെന്‍സിറ്റീവായുള്ള ഓര്‍മ്മകളൊക്കെ ഇപ്പോഴുമുണ്ട്'; ജഗതിയെ കുറിച്ച് എസ്.എന്‍ സ്വാമി

സിബിഐ അഞ്ചാം ഭാഗത്തിലൂടെ ജഗതിയുടെ സാന്നിധ്യം സിനിമയില്‍ കൊണ്ടുവരിക എന്നുള്ള മമ്മൂട്ടി അടക്കമുള്ളവരുടെ ആഗ്രഹത്തെയും തീരുമാനത്തെയും ആരാധകര്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി എത്തിയതാണെന്ന് ജഗതിക്ക് അറിയില്ലായിരുന്നു എന്നാണ് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി പറയുന്നത്.

ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ പുള്ളി ‘നന്ദനം’ സിനിമ കണ്ടുകൊണ്ടിരിക്കാണ്. പുള്ളിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു എന്നും എന്നാല്‍ മനസില്‍ വളരെ സെന്‍സിറ്റീവായുള്ള ഓര്‍മകളൊക്കെ അദ്ദേഹത്തിന് അറിയാം എന്നും എസ് എന്‍ സ്വാമി പറഞ്ഞു.

എന്റെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആര്‍ടിസ്റ്റാണ് ജഗതി. ജഗതി ഇല്ലാത്തൊരു സിനിമ എനിക്ക് മിക്കവാറും ഇല്ലായിരുന്നു. അദ്ദേഹം സി.ബി.ഐയുടെ ഷൂട്ടിന് വേണ്ടി തലേദിവസം തന്നെ എത്തി . ഞാന്‍ വൈകീട്ട് കാണാന്‍ ചെന്നു. ഞാന്‍ അമ്പിളീ, എന്ന് വിളിച്ചു. അപ്പോള്‍ പുള്ളി ഇടതുകൈകൊണ്ട് ഷേക്ക്ഹാന്‍ഡ് തന്നു. എന്നെ മനസിലായോ എന്ന് ചോദിച്ചു. പുള്ളിയുടെ റിയാക്ഷന്‍ കണ്ടപ്പോള്‍ തോന്നി, എന്നെ മനസിലായിട്ടില്ല എന്ന്. ഞാന്‍ എസ്.എന്‍. സ്വാമിയാണ് എന്ന് പറഞ്ഞപ്പോള്‍ ഉടനെ വലതുകൈ തന്നു. അപ്പൊ എനിക്ക് മനസിലായി ഇദ്ദേഹത്തിന് വളരെ സെന്‍സിറ്റീവായ വിഷയങ്ങള്‍ ഓര്‍മയുണ്ട് എന്ന്.

ഞാന്‍ ചെന്നപ്പോള്‍ പുള്ളി ‘നന്ദനം’ സിനിമ കണ്ടുകൊണ്ടിരിക്കാണ്. ഒന്നും മനസിലാകുന്നില്ല, എന്നറിയാം. ‘കുമ്പിടിയെ ഓര്‍മയുണ്ടോ?’ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ‘ഉവ്വ്’ എന്ന് തലയാട്ടി. മനസില്‍ വളരെ സെന്‍സിറ്റീവായുള്ള ഓര്‍മകളൊക്കെ അദ്ദേഹത്തിന് അറിയാം. പക്ഷെ, ഇവിടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ് എന്നൊന്നും അറിയില്ലായിരുന്നു. സിബിഐ ആണ് സിനിമയാണ് എന്നൊക്കെ ലേശം എന്തെങ്കിലും അറിഞ്ഞാലേ ഉള്ളൂ. അല്ലാതെ കൃത്യമായി ഒന്നുംഅറിയില്ലായിരുന്നു. മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ എസ് എന്‍ സ്വാമി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ