1500 ഓളം പെണ്‍കുട്ടിളുടെ മെസേജ് ആണ് എനിക്ക് വന്നത്.. ഞാന്‍ സമരം ചെയ്താല്‍ സമൂഹം നന്നാവാനും പോകുന്നില്ല: ഗ്രേസ് ആന്റണി

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ചുണ്ട ദുരനുഭവത്തിന് ശേഷം തനിക്ക് വന്ന സന്ദേശങ്ങളെ കുറിച്ച് പറഞ്ഞ് നടി ഗ്രേസ് ആന്റണി. ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാളില്‍ എത്തിയപ്പോഴാണ് നടിക്ക് നേരെ അതിക്രമം ഉണ്ടായത്. ആ സംഭവത്തിന് ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ തനിക്ക് മെസേജ് അയച്ചിരുന്നു എന്നാണ് ഗ്രേസ് പറയുന്നത്.

നമുക്ക് നിര്‍ബന്ധപൂര്‍വം ഒരാളെയും നന്നാക്കാന്‍ പറ്റില്ല. താന്‍ ഇന്ന് ഇവിടെ ഇരുന്ന് സമരം ചെയ്തത് കൊണ്ട് സമൂഹം നന്നാകാന്‍ പോകുന്നില്ല. നമ്മള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരാളുണ്ടെങ്കില്‍ അയാളെ മാറ്റാനേ കഴിയൂ. നാളെ നല്ല സുരക്ഷിതത്വം കിട്ടുമെന്ന് ആഗ്രഹിക്കാനേയാവില്ല.

ആ സംഭവത്തിന് ശേഷം 1500 ഓളം പെണ്‍കുട്ടികളുടെ മെസേജുകളാണ് തനിക്ക് വന്നത്. ‘നിങ്ങള്‍ക്ക് ഇങ്ങനെയാണ് സംഭവച്ചിതെങ്കില്‍ ഞങ്ങള്‍ക്ക് ഇങ്ങനെയാണ് സംഭവിച്ചത്’ എന്നാണ് അവര്‍ പറഞ്ഞത്. അത് കണ്ടപ്പോളാണ് തനിക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന് മനസിലായത് എന്നാണ് ഗ്രേസ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഹൈലൈറ്റ് മാളില്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചു എന്നായിരുന്നു നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്. കൂടെ ഉണ്ടായിരുന്ന നടി സാനിയ അയ്യപ്പനും സമാന അനുഭവമുണ്ടായിരുന്നു. തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ല മരവിപ്പാണ് അനുഭവപ്പെട്ടത് എന്നാണ് ഗ്രേസ് പറഞ്ഞത്.

അതേസമയം, കഴിഞ്ഞ ദിവസം ഗ്രേസ് ആന്റണി വീണ്ടും ഹൈലൈറ്റ് മാളില്‍ എത്തിയിരുന്നു. ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഗ്രേസ് വീണ്ടും മാളില്‍ എതതിയത്. ഏതോ വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് എങ്ങനെയാണ് കോഴിക്കോടുകാരുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കുക എന്നാണ് ഗ്രേസ് പറഞ്ഞത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്