സിനിമയിൽ എത്തിയിട്ട് 11 വർഷം കഴിഞ്ഞു, അവസരങ്ങൾക്കായി ഞാൻ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല: വിനയ് ഫോർട്ട്

അവസരങ്ങൾക്കായി താൻ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്ന് വിനയ് ഫോർട്ട്. അയാം വിത്ത് ധന്യവർമ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പലരും സിനിമ ചെയ്യുന്നത് അവർക്ക് താല്പര്യമുള്ള ഗ്യാങ്ങിനൊപ്പമാണെന്നും അവസരങ്ങൾക്കായി ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്നും വിനയ് പറഞ്ഞത്. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ സിനിമയിൽ എന്തെങ്കിലും ചെയ്യാൻ കഴിയണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം കംഫേർട്ടായിട്ടുള്ള ആളുകളാണ് സിനിമ ചെയ്യുന്നത്. അത്തരം ഗ്യാങ്ങിനെവെച്ച് സിനിമ ചെയ്യാനാണ് എല്ലാവർക്കും താല്പര്യം 11വർഷം എങ്ങനെയാണ് സർവൈവ് ചെയ്തതെന്ന് തന്നോടാരെങ്കിലും ചോദിച്ചാൽ ഒരിക്കലും തന്റെ ടാലന്റ് കൊണ്ടാണ് എന്ന് താൻ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ നല്ല ഗ്രൂപ്പ് പ്ലെയറായതാണ് കാരണം. 11വർഷമായി സിനിമയിലെത്തിയിട്ട് ഇതുവരെ ഒരു സിനിമയുടെ സെറ്റിലും താൻ പ്രശ്‌നമുണ്ടാക്കിയിട്ടില്ല. ആരുമായും വഴക്കിട്ടില്ല. ഒരു നല്ല ടീം പ്ലെയറായത് കൊണ്ട് മാത്രമാണ് താൻ സർവൈവ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാങ്‌സായി വർക്ക് ചെയ്യുന്നതിനെ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല. കംഫേർട്ടായിട്ടുള്ളവരുടെ കൂടെയാണ് അവർ സിനിമ ചെയ്യുക. തനിക്ക് മാത്രം പെർഫോം ചെയ്യാൻ പറ്റുന്ന കഥാപാത്രമുണ്ടാകുന്ന രീതിയിലേക്ക് ഉയരണമെന്നാണ് എന്നും താൻ വിചാരിക്കാറുള്ളത്. ആ ഒരു കൊമേഴ്‌സ്യൽ വാല്യു നമ്മളുണ്ടാക്കണം. പലപ്പോഴും ചില കഥാപാത്രങ്ങളിൽ നമ്മൾ കുരുങ്ങിപോകാറാണുള്ളത്. പിന്നീട് അത്തരം കഥാപാത്രങ്ങളെ ചെയ്യാൻ വേണ്ടി മാത്രമാകും നമ്മളെ വിളിക്കുക.

തമാശ എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകനായ മഹേഷേട്ടൻ തന്നെ കാസ്റ്റ് ചെയ്തു. തമാശ മാത്രമാണ് ഞാൻ ലീഡ് റോൾ ചെയ്തിട്ട് വിജയിച്ചു എന്ന് പറയാൻ പറ്റുന്ന സിനിമ. ഉറുമ്പുകൾ ഉറങ്ങാറില്ലയും ഉണ്ടെങ്കിൽ പോലും കൊമേഴ്ഷ്യൽ ഹിറ്റ് ആണെന്ന് പറയാൻ  പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ ചുരുളിയിലും തനിക്ക് കിട്ടാറുള്ള സാധാരണ റോൾ അല്ലായിരുന്നു. താൻ ആരെയും വിളിച്ച് ചാൻസിനായി ബുദ്ധിമുട്ടിക്കാറില്ല തന്നെ തേടി വരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും വിനയ് ഫോർട്ട്  കൂട്ടിച്ചേർത്തു

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും