100 കോടിയൊക്കെ വെറും തള്ള്, ഒരു സൂപ്പർ ഹിറ്റ് സിനിമയ്ക്ക് കിട്ടുന്നത് വെറും 50 കോടി: സന്തോഷ് പണ്ഡിറ്റ്

തന്റെ സിനിമകൾ കൊണ്ടും സിനിമയ്ക്ക് പുറത്തുള്ള അഭിപ്രായങ്ങൾ കൊണ്ടും എപ്പോഴും വാർത്തകളിലിടം നേടുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. 100 കോടി ക്ലബ്ബിൽ ഒരു സിനിമ കയറി എന്നൊക്കെ പറയുന്നത് വെറും തള്ളാണെന്നും ഒരു ഹിറ്റ് സിനിമയ്ക്ക് ഇവിടെ കിട്ടുന്നത് വെറും 50 കോടിയാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

“ഒരു സെന്ററിൽ 200 അല്ലെങ്കിൽ 150 ആൾക്ക് കയറാം. ദിവസം നാല് ഷോ. അപ്പോ 800 ആളുകൾ. 100 സെന്റർ ആണെങ്കിൽ 80,000.  അതിപ്പോൾ 300 സെന്റർ ആണെങ്കിൽ രണ്ട്ലക്ഷത്തി നാല്പത്തിനായിരം. 100 രൂപ ആവറേജ് കൂട്ടിയാൽ രണ്ട് കോടി നാല്പത് ലക്ഷം. നാലാമത്തെ ആഴ്ച ഇവർ ഒ. ടി. ടിക്ക് കൊടുക്കും. ഫസ്റ്റ് ഡേ മൂന്നര കോടി കളക്ഷൻ എന്നൊക്കെ പറയുന്നത് എങ്ങനെ ശരിയാവും? 100 കോടി കളക്ട് ചെയ്യണമെങ്കിൽ 65 ലക്ഷം ആളുകൾ കാണണം. കേരളത്തിലെ മൊത്തം സിനിമ പ്രാന്തന്മാർ കണ്ടാൽ പോലും അത് കിട്ടില്ല.

ഞാൻ പറയുന്നത് വേണമെങ്കിൽ വിശ്വസിക്കാം. ഒരു ഹിറ്റ് സിനിമയ്ക്ക് ഇവിടെ കിട്ടുന്നത് 20 കോടിയാണ്. സൂപ്പർ ഹിറ്റ് ആണെങ്കിൽ 50 കോടി. മലയാള സിനിമയുടെ കാര്യമൊന്നും ഞാൻ പറയുന്നില്ല. ഇവിടെ പറയുന്നടയഹ് മുഴുവൻ തള്ളല്ലേ. കലയെ  ഇഷ്ടപ്പെടുന്നവർ എന്തിനാണ് ഇങ്ങനെ തള്ളി മറിക്കുന്നത്.” ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്  സന്തോഷ് പണ്ഡിറ്റ് ഇങ്ങനെ പറഞ്ഞത്.

സ്വന്തമായി സംവിധാനം, നിർമ്മാണം, എഡിറ്റിംഗ്, ഛായാഗ്രഹണം, അഭിനയം, തിരക്കഥ, സംഗീതം തുടങ്ങീ സിനിമയുടെ എല്ലാ കാര്യങ്ങളും സന്തോഷ് പണ്ഡിറ്റ് ഒറ്റയ്ക്കാണ് തന്റെ സിനിമകളിൽ ചെയ്യാറ്. ‘ആതിരയുടെ മകൾ അഞ്ജലി’ ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രം.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും