'മാർക്ക് ആന്റണി' കൈക്കൂലി വിവാദം: സെൻസർ ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് സി.ബി.ഐ

‘മാർക്ക് ആന്റണി’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സെൻസർ സർട്ടിഫിക്കറ്റിന് വേണ്ടി 6 ലക്ഷം രൂപ കൈക്കൂലി നൽകേണ്ടി വന്നുവെന്ന നടൻ വിശാലിന്റെ ആരോപണത്തിൽ കേസെടുത്ത് സി.ബി.ഐ

സെൻസർ ബോർഡ് ഉദ്യോഗസ്ഥരായ രാജൻ എം, ജീജ രാംദാസ്, മെർലിൻ മേനഗ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ പരിശോധന നടത്തിയ സിബിഐ പണമിടപാടുകൾ സംബന്ധിച്ച ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഫിലിം പ്രൊഡക്ഷൻ അസ്സോസിയേഷൻ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ സി. ബി. ഐ കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സെൻസർഷിപ്പിന് വേണ്ടിയുള്ള പുതിയ മാർഗനിർദേശങ്ങൾ സെൻസർ ബോർഡ് പുറത്തിറക്കിയത്.

വിശാലിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മാർക്ക് ആന്റണി’. വിശാലിനെ കൂടാതെ എസ്. ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. 100 കോടി കളക്ഷൻ നേടി വൻ വിജയമാണ് ചിത്രം കരസ്ഥമാക്കിയത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു