അവളെ പോലെയൊരു സൂപ്പര്‍സ്റ്റാറിനോട് രാജകീയമായി വേണം പെരുമാറാന്‍..; ഉര്‍വശിക്ക് ഗോള്‍ഡ് കേക്ക് സമ്മാനിച്ച് സര്‍പ്രൈസുമായി ഹണി സിംഗ്

ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുടെ ജന്മദിനത്തില്‍ സ്വര്‍ണ കേക്ക് സമ്മാനിച്ച് പഞ്ചാബി റാപ്പ് ഗായകന്‍ യോ യോ ഹണി സിംഗ്. ഫെബ്രുവരി 25ന് ആണ് ഉര്‍വശിയുടെ 30-ാം ജന്മദിനം ഇരുവരും ആഘോഷമാക്കിയത്. മൂന്ന് കോടി വില വരുന്ന കേക്ക് ആണ് ഹണി സിംഗ് ഉര്‍വശിക്ക് സമ്മാനിച്ചത്.

ഹണി സിംഗിന്റെ ആല്‍ബത്തിന്റെ ഷൂട്ടിംഗില്‍ ആയിരുന്നു ഉര്‍വശി. ഈ ലൊക്കേഷനിലാണ് ഹണി സിംഗ് കേക്കുമായി എത്തി ഉര്‍വശിയെ ഞെട്ടിച്ചത്. ലോകത്തെ ഏറ്റവും വിലയേറിയ കേക്ക് കട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഇതിനൊപ്പം ഹണി സിംഗിന് താരം നന്ദി അറിയിച്ചിട്ടുമുണ്ട്. ‘സെക്കന്‍ഡ് ഡോസ്’ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റിലാണ് ഇപ്പോള്‍ ഉര്‍വ്വശിയും ഹണി സിംഗും വീണ്ടും ഒന്നിക്കുന്നത്. തന്നെ സംബന്ധിച്ച് ലോകത്തെ ഏറ്റവും മനോഹരിയായ പെണ്‍കുട്ടിയാണ് ഉര്‍വശി എന്നാണ് ഹണി സിംഗ് പ്രതികരിച്ചത്.

കലാകാരിയെന്ന നിലയ്ക്ക് അന്നുതൊട്ട് അവളുടെ വളര്‍ച്ച ഞാന്‍ കാണുന്നുണ്ട്. അവളൊരു ആഗോള സൂപ്പര്‍ സ്റ്റാറാണ്. അത് താന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് കൂടിയാണ് ലവ് ഡോസിന് അവളെ തിരഞ്ഞെടുത്തത്. ആ സഹകരണം വന്‍ വിജയമായെന്നു മാത്രമല്ല, ആരാധകര്‍ ഇനിയും വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.

”അവളെ പോലെയുള്ള ആഗോള സൂപ്പര്‍സ്റ്റാറിനോട് രാജകീയമായി വേണം പെരുമാറാന്‍. അതുകൊണ്ടാണ് മൂന്നു കോടി രൂപയുടെ പ്രത്യേക കേക്ക് സമ്മാനിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഈ സഹകരണവും കേക്ക് മുറിക്കല്‍ നിമിഷവും സഹതാരത്തിന് ഒരാള്‍ ചെയ്ത ഏറ്റവും വിശേഷപ്പെട്ട കാര്യമായി ചരിത്രത്തില്‍ അടയാളപ്പെടുത്തണമെന്നും എനിക്ക് ആഗ്രഹമുണ്ട്.”

”ജോലിയില്‍ അവള്‍ കിടിലനാണ്. ഈയൊരു പരിഗണന എല്ലാ അര്‍ത്ഥത്തിലും അവള്‍ അര്‍ഹിക്കുന്നുണ്ട്” എന്നാണ് ഹണി സിംഗ് പറയുന്നത്. മാര്‍ച്ച് 15ന് പാട്ട് പുറത്തുവരാന്‍ കാത്തിരിക്കുകയാണെന്നും ഭാവിയില്‍ ഇനിയും ഉര്‍വശിക്കൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നുണ്ടെന്നും ഹണി സിംഗ് വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ